ആദ്യം വോട്ട് എണ്ണും, പിന്നെ വിവിപാറ്റും

കാത്തിരിപ്പ് ചുരുങ്ങുന്നു. വോട്ടിങ് യന്ത്രങ്ങളിലുള്ള വിജയിയുടെ ചിത്രം ഏഴാം നാളിലറിയാം. വോട്ടിങ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിശ്രമിക്കുന്നു. പൂർണമായും വിവിപാറ്റ് കൂടി ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ 23 നു വൈകിട്ടു വരെ കാക്കണമെങ്കിലും 11 മണിയോടെ ലീഡ് നിലയിൽ നിന്നു വിജയിയെ അറിയാം.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ (മണ്ഡലം, വോട്ടെണ്ണൽ കേന്ദ്രം ക്രമത്തിൽ)

∙ പിറവം (85): എംഡി സെമിനാരി എച്ച്എസ്എസ് ഓഡിറ്റോറിയം, കോട്ടയം.
∙ പാലാ(93): മൗണ്ട് കാർമൽ എച്ച്എസ്എസ് ഓ‍ഡിറ്റോറിയം, കിഴക്കു ഭാഗം
∙ കടുത്തുരുത്തി(94): മൗണ്ട് കാർമൽ എച്ച്എസ്എസ് ഓഡിറ്റോറിയം, പടിഞ്ഞാറു ഭാഗം.
∙ വൈക്കം(95): മൗണ്ട് കാർമൽ ബിഎഡ് ട്രെയിനിങ് കോളജ് ഓഡിറ്റോറിയം.

∙ ഏറ്റുമാനൂർ(96): എംഡി സെമിനാരി ഹയർ സെക്കൻഡറി ഓഡിറ്റോറിയം, പടിഞ്ഞാറു ഭാഗം.
∙ കോട്ടയം(97): എംഡി സെമിനാരി ഹയർ സെക്കൻഡറി ഓഡിറ്റോറിയം, കിഴക്കുഭാഗം.
∙ പുതുപ്പള്ളി(98): ബസേലിയസ് കോളജ് ഓഡിറ്റോറിയം കോട്ടയം.
∙ റിട്ടേണിങ് ഓഫിസറുടെ ഓഫിസ് : ബസേലിയസ് കോളജ് പുതിയ ഓഡിറ്റോറിയം.

കോട്ടയത്തെ വോട്ടെണ്ണൽ ഇങ്ങനെ

∙ ആദ്യം എണ്ണുക സർവീസ് – പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് ബസേലിയസ് കോളജിൽ
∙ 8 മണിക്ക് സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങും. സർവീസ് ബാലറ്റുകൾ അയച്ചത്: 1332 ഇന്നലെ വരെ മടങ്ങിയെത്തിയത്: 667
∙ തുടർന്ന് പോസ്റ്റൽ വോട്ടുകൾ അനുവദിച്ച തപാൽ വോട്ട് : 2875 ഇന്നലെ വരെ തിരികെ ലഭിച്ചത്: 634
∙ 8.30 വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ വിവിധ കേന്ദ്രങ്ങളിൽ എണ്ണിത്തുടങ്ങും കോട്ടയം മണ്ഡലത്തിൽ എണ്ണേണ്ടത് 9,07,562 വോട്ടുകൾ.
∙ 11 മണിയോടെ ഇതു പൂർത്തിയാകും.
∙ തുടർന്ന് വിവിപാറ്റ് എണ്ണുന്നത് ആരംഭിക്കും.
∙ ഒരു നിയമ സഭാ മണ്ഡലത്തിലെ 5 ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. ഇങ്ങനെ ഏകദേശം 6000 വിവിപാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടി വരും. ആദ്യം വിവി പാറ്റ് സ്ലിപ്പുകൾ തരംതിരിക്കും. ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെ വിവി പാറ്റ് സ്ലിപ്പുകൾ 50 എണ്ണം വീതം കെട്ടുകളാക്കും. തുടർന്ന് ഇവ എണ്ണി തിട്ടപ്പെടുത്തും.
∙ ഇതിനു ശേഷം ഔദ്യോഗികമായി ഫലപ്രഖ്യാപനം

ലാസ്റ്റ് ബസിനെത്തുന്ന പോസ്റ്റൽ വോട്ട്

വോട്ടെണ്ണൽ ദിവസമായ 23 നു രാവിലെ 7.55 വരെയാണ് പോസ്റ്റൽ ബാലറ്റ് എത്തിക്കാനുള്ള സമയം. അന്നേ ദിവസം രാവിലെ 7.45 വരെ കോട്ടയം ആർഎംഎസിൽ എത്തുന്ന മെയിലുകളിൽ പോസ്റ്റൽ ബാലറ്റ് ഉണ്ടെങ്കിൽ പരിഗണിക്കും. ഇങ്ങനെ എത്തുന്ന പോസ്റ്റൽ ബാലറ്റുമായി 7.55 നു പോസ്റ്റൽ സർവീസിലെ ഒരു ജീവനക്കാരൻ വോട്ടുകൾ എണ്ണുന്ന ബസേലിയസ് കോളജിലെ കേന്ദ്രത്തിൽ എത്തും. ഇവിടെ എത്തുന്ന ജീവനക്കാരന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തിരിച്ചറിയൽ കാർഡും വോട്ട് എണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാനുള്ള അനുമതിയും പൊലീസും ജില്ലാ ഭരണകൂടവും നൽകിയിട്ടുണ്ട്.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം

∙ കൗണ്ടിങ് സൂപ്പർ വൈസർ
∙ അസിസ്റ്റന്റ്
∙ മൈക്രോ ഓബ്സർവർ
∙ റിട്ടേണിങ് ഓഫിസറുടെ സ്റ്റാഫ്
∙ ഒബ്സർവർമാർ
∙ സ്ഥാനർഥികളും ഏജന്റുമാരും

ആകെ 15 ഏജന്റമാരെ സ്ഥാനാർഥികൾക്കു നിയോഗിക്കാം. സ്ഥാനാർഥികൾക്കും ചീഫ് ഇലക്ഷൻ ഏജന്റിനും എല്ലാ വോട്ടെണ്ണൽ ഹാളുകളിലും സഞ്ചരിക്കാം. ഇവരുടെ അസാന്നിധ്യത്തിൽ റിട്ടേണിങ് ഓഫിസറുടെ ടേബിളിൽ നിയമിച്ചിരിക്കുന്ന കൗണ്ടിങ് ഏജന്റിനും ഹാളിൽ സഞ്ചരിക്കാം. ∙ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ അനുവദിക്കില്ല.