ആദ്യഭാര്യെയയും മക്കെളയും ആക്രമിച്ചയാളെ റിമാന്‍ഡു ചെയ്തു

മുണ്ടക്കയം: ആദ്യഭാര്യെയയും രണ്ടു മക്കളെയും രാത്രിയില്‍ വീട്ടില്‍കയറി ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തയാളെ കോടതി റിമാന്‍ഡുചെയ്തു.

വെട്ടുകല്ലാംകുഴി പാലക്കുന്നേല്‍ ബിജു(43)നെയാണ് കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. ആദ്യഭാര്യ സൂസമ്മ(40),മക്കളായ ആദിത്യ(15),സയനോര(9) എന്നിവരെയാണ് ബിജു മര്‍ദ്ദിച്ചത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി പത്തുമണിയോടെ വെട്ടുകല്ലാംകുഴിയിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ.രാത്രിയില്‍ വെട്ടുകല്ലാംകുഴിയിലെ വീട്ടിലെത്തിയ ബിജു സൂസമ്മെയയും മക്കെളയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിലെ അലമാര തല്ലിത്തകര്‍ക്കുകയും വീട് ഭാഗികമായി തകര്‍ക്കുകയും ചെയ്തു.

16 വര്‍ഷം മുമ്പാണ് ബിജുവും സൂസമ്മയും വിവാഹിതരായത്.കുടുംബ കലഹത്തെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ബിജു സൂസമ്മയുടെ അമ്മയുടെ സഹോദരന്റെ മകളോടൊപ്പം താമസിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലി ചെയ്താണ് സൂസമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സൂസമ്മ രണ്ടു മക്കളെയും അനാഥമന്ദിരത്തില്‍ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു.സ്‌കൂളടച്ചതോടെ മക്കള്‍ അമ്മയോടൊപ്പം നില്‍ക്കാന്‍ വിട്ടിലെത്തിയപ്പോളാണ് മര്‍ദ്ദനമുണ്ടായത്.

സൂസമ്മയുടെയും മക്കളുെടയും മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെ എസ്.ഐ.മോഹനന്‍,മുഹമ്മദ് സൂബൈര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.