ആധാരം എഴുത്ത് അസോസിയേഷന്റെ പ്രതിഷേധ കൂട്ടായ്മ

പൊൻകുന്നം ∙ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ക്ഷേമനിധി ബോർഡ് അംഗവുമായ ചെറുവള്ളി ഞള്ളമല എൻ.കെ.സുധാകരൻ നായരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാർ അടിച്ചുതകർക്കുകയും വീടിനു മുമ്പിൽ കരിങ്കൊടി സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ ആധാരം എഴുത്ത് അസോസിയേഷൻ പ്രതിഷേധിച്ചു.

അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇന്ദു കലാധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ ആധാരമെഴുത്തുകാരും എൻ.കെ.സുധാകരനുണ്ടായ പ്രശ്നത്തിൽ പങ്കുചേരുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസർ പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് വി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി.ശശിമോൻ, ജില്ലാ സെക്രട്ടറി ബാബു എം.ലൂക്കോസ്, സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ ജോസ്, ടി.പി.രവീന്ദ്രൻ പിള്ള, എം.ജി.മോഹനകുമാർ, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു. ആധാരമെഴുത്തു സംഘടനയുടെ സംസ്ഥാന പ്രതിനിധി സംഘം വെള്ളിയാഴ്ച വൈകിട്ടു ചെറുവള്ളിയിലുള്ള എൻ.കെ.സുധകരൻ നായരുടെ വീടു സന്ദർശിച്ചു.