ആധാർ കാർഡ് എത്തിക്കുക തപാൽ വകുപ്പ്

എരുമേലി ∙ ആധാർ റജിസ്ട്രേഷൻ നടത്തുന്ന ചുമതല മാത്രമാണ് അക്ഷയ കേന്ദ്രങ്ങൾക്കുള്ളതെന്നും ആധാർ കാർഡ് കൃത്യമായി ഉടമസ്ഥരിൽ എത്തിക്കേണ്ടത് തപാൽ വകുപ്പിന്റെ ചുമതലയാണെന്നും അക്ഷയ കേന്ദ്രം അറിയിച്ചു.

ആധാർ കാർഡ് ഉടമസ്ഥനു ലഭിക്കാത്തതിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും, ആക്രിക്കടയിൽ ആധാർ കാർഡ് എത്തിയതിന്റെ ഉത്തരവാദിത്തം തപാൽ വകുപ്പിനാണെന്നും അക്ഷയ അറിയിച്ചു.