ആധുനിക ശ്മശാനം നാടിനു സമര്‍പ്പിച്ചു

പൊന്‍കുന്നം: വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് 2012-13 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി പാറാംതോട് പട്ടികജാതി വര്‍ഗ കോളനിയില്‍ ആറു ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച പൊതുശ്മശാനത്തിന്റെ സമര്‍പ്പണം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് എല്‍സമ്മ സജിയുടെ അധ്യക്ഷതയില്‍ ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ജില്ലാ, പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, ബ്ളോക്ക് മെംബര്‍മാരായ ഷാജി പാമ്പൂരി, സജി നീലത്തുംമുക്കില്‍, അഡ്വ. ജയാശ്രീധര്‍, വാര്‍ഡ് മെംബര്‍ ശ്രീലത സുധാകരന്‍, വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റിജു പി. പാപ്പു എന്നിവര്‍ പ്രസംഗിച്ചു.