ആനക്കല്ല് അംഗൻവാടിക്ക് ടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു

കാഞ്ഞിരപ്പള്ളി:ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ ആനക്കല്ല് അംഗൻവാടിക്ക് നിയമാനുസൃതം നമ്പരിട്ട് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി വാർഡ്‌ അംഗം ബിജു ചാക്കാല അറിയിച്ചു.

അംഗൻവാടി നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇപ്പോഴും നിലനില്ക്കുന്നത് കൊണ്ടാണ് നമ്പരിട്ട് നല്കണമെന്ന് ആവശ്യപ്പെട്ടു അംഗൻവാടി വർക്കർ നല്കിയ കത്ത് ഭരണസമിതി യോഗത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചത് .ഇക്കാര്യത്തിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്നും ബിജു പറഞ്ഞു.

പഞ്ചായത്ത് വക പണം കൂടി ഉപയോഗിച്ച് സംയുക്തമായി നിർമ്മാണം പൂര്ത്തീകരിച്ച അംഗൻവാടിയിൽ പഞ്ചായത്തിന്റെ പേരും അടങ്കൽതുകയും രേഖപ്പെടുത്താതെ ബ്ളോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേര് മാത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചത് പ്രതിഷേധാർഹമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഷമീർ അറിയിച്ചു.