ശ്രീശാന്തിനെ ഒഴിവാക്കിയ പോലെ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ കാരുണ്യലോട്ടറി പരസ്യത്തില്‍നിന്നും ഒഴിവാക്കണമെന്ന് പരാതി

lal and sree

കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്നും ചലച്ചിത്രനടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൌണ്േടഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ധനകാര്യമന്ത്രി കെ.എം. മാണിക്ക് പരാതി നല്‍കി.

വാതുവെയ്പ് കേസില്‍ ഡല്‍ഹി പോലീസ് പിടികൂടിയ ഉടനെ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍നിന്നും ഒഴിവാക്കിയ രീതിയില്‍ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ ഉടനടി പരസ്യത്തില്‍നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.

ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ സര്‍ക്കാര്‍ പരിപാടികളിലും പരസ്യങ്ങളിലും ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. ലാലിനെ സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എബി ജെ. ജോസ് അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ താരങ്ങളെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഫൌണ്േടഷന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ കമ്പനികളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും എ.ബി ജോസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)