ആനയുടെ ആക്രമണം

elephant attack
വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ആനകളുടെ ആക്രമണം, സൌത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.

ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ കാഴ്ചകള്‍ കാണുവാനെത്തിയ സഞ്ചാരികള്‍ക്ക് നേരെയാണ് ആന ആക്രമണം അഴിച്ചുവിട്ടത്. ബ്രിട്ടിഷ് ടൂറിസ്റ്റ് ആയ, ഒരു വനിതയും അവരുടെ ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാര്‍ , മുന്‍പില്‍ പോകുന്ന, ഒറ്റയാന്‍റെ പിറകിലായിരുന്നു. ഒറ്റയാന്‍റെ പുറകിലായിരുന്ന കാര്‍ മുനിപിലെക്കെടുത്ത സമയം കൊമ്പന്‍ തിരിഞ്ഞ് കാറിനുനേരെ ആക്രമണം തുടങ്ങുകയായിരുന്നു.

പുറകിലെ വാഹനത്തിലുള്ളവര്‍ ഷൂട്ട്‌ ചെയ്ത വീഡിയോ, യു ട്യൂബില്‍ ക്രൂഗര്‍ സിറ്റിംഗ് എന്ന പേജില്‍ അപ് ലോഡ് ചെയ്ത് ലോകം മൊത്തം കാണുകയും ചെയ്തു. ബ്രിട്ടീഷ് വനിതക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ .

ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ..