ആനിവേലി- മാന്തറ റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു

പൊന്‍കുന്നം: പിഡബ്ളുഡി ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ആനിവേലി- മാന്തറ റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മോളി ജോണ്‍ പന്തിരുവേലി, എ.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, എം.എസ്. മോഹന്‍, ലാലിറ്റ് തകിടിയേല്‍, പി.എ. സലീം എന്നിവര്‍ പ്രസംഗിച്ചു.