ആന്റിബയോട്ടിക്കുകള്‍ സൂക്ഷിക്കുക.. ചിലപ്പോൾ അപകടകാരികൾ ആയേക്കും

ആന്റിബയോട്ടിക്കുകള്‍ സൂക്ഷിക്കുക.. ചിലപ്പോൾ അപകടകാരികൾ  ആയേക്കും

പനിബാധിച്ച് വരുന്ന രോഗികള്‍ക്ക്‌ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുതിയ ആന്റിബയോട്ടിക്കുകള്‍ ലോകത്ത്‌ കണ്ടുപിടിച്ചിട്ടില്ല. നിലവിലുള്ള ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ബാക്റ്റീരിയകള്‍ പഠിച്ചുകഴിഞ്ഞു. അതിനാല്‍ വൈറല്‍ പനിയും ജലദോഷവുമായി വരുന്ന രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഐ.എം.എ വ്യക്തമാക്കി.

ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന നടത്തിയ നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും നമ്മള്‍ ആന്റിബയോട്ടിക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചെറിയ അണുബാധകൾ പോലും ജീവന് ഭീഷണിയായേക്കാമെന്ന് ഐ.എം.എ സെക്രട്ടറി ജനറൽ ഡോ.നരേന്ദർ സെയിനി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗത്തിനെതിരെ ഞായറാഴ്ച ഐ.എം.എ രാജ്യവ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.