ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്

ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാകുമ്പോഴാണ് ഡോക്‌ടര്‍മാര്‍, ആന്റി ബയോട്ടിക് നിര്‍ദ്ദേശിക്കുന്നത്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് ഇഞ്ചക്ഷനായും, ഗുളികയായുമൊക്കെയുള്ള ആന്റി ബയോട്ടിക്കുകളാണ് ഡോക്‌ടര്‍മാര്‍ കുറിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തുന്നത്, വേഗത്തില്‍ അസുഖം മാറുന്നതിനും ആന്റി ബയോട്ടിക്കുകള്‍ മൂലം ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കുകയും ചെയ്യും. അത്തരത്തില്‍ ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

1, പാലും തൈരും വേണ്ട-

സാധാരണ ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, അതിന്റെ കാഠിന്യംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍, ഈ സമയത്ത് ഉപയോഗിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്‌തിയെ പ്രതികൂലമായി ബാധിക്കും. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും.

2, മദ്യം-

ആന്റി ബയോട്ടിക്കിന് മദ്യം പഥ്യമല്ലെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ആന്റി ബയോട്ടിക്ക് കഴിക്കുന്ന സമയത്ത് മദ്യപിച്ചാല്‍ ക്ഷീണം, തലചുറ്റല്‍, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

3, അസിഡിക് ഭക്ഷണം-

നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍ ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്‌തിയെ സാരമായി ബാധിക്കും. രോഗം മാറുന്നത് സാവധാനത്തിലാക്കും.

4, നാരുകള്‍ അടങ്ങിയ ഭക്ഷണം വേണ്ട-

റൊട്ടി, ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രാക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും, ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനവേഗം കുറയ്‌ക്കുകയും ചെയ്യും.

5, അയണ്‍, കാല്‍സ്യം സപ്ലിമെന്റ്-

ആന്റി ബയോട്ടിക്ക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. കാല്‍സ്യവും അയണും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

6, അമിതഭക്ഷണം വേണ്ട-

ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍, വയര്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. ഇത് മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

എന്തു കഴിക്കണം?

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്. ചീരയില, ഉള്ളി സവാള, കാബേജ്, ബദാം, വെളുത്തുള്ളി, മത്തങ്ങക്കുരു എന്നിവയൊക്കെ ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, എളുപ്പത്തില്‍ രോഗശമനം സാധ്യമാക്കുകയും ചെയ്യും.