ആന്റോ ആന്റണി കാഞ്ഞിരപ്പള്ളിയില്‍ പര്യടനം നടത്തി

1-web-anto-antony-kply

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പര്യടനം പള്ളിക്കത്തോട്ടിലെ മുണ്ടന്‍കവലയില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 58 കോളനി, മുക്കാലി, ഉദിക്കുഴ, ചല്ലോലി വഴി വള്ളോത്യാമല, പള്ളിക്കത്തോട്, അരുവിക്കുഴി കോളനി, പെരിങ്കുളം വഴി കൂട്ടമാവ്, ഹരിപ്പാട് കോളനി, കവുങ്ങുംപാലം, ചപ്പാത്ത്, ആനിക്കാട് പള്ളി, നെയ്യാട്ടുശ്ശേരി, ഇളംപള്ളി മാര്‍ക്കറ്റ്, 1-ാം മൈല്‍ വഴി വാഴൂര്‍ മണ്ഡലത്തിലെ കൊടുങ്ങൂരില്‍ പ്രവേശിച്ചു.

കൊടുങ്ങൂരില്‍ എത്തിയ പര്യടനം കെ.പി.സി.സി. വൈസ് പ്രസിഡണ്ട് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നെടുമാവ്, പുളിക്കല്‍ കവല, എരുമത്തല സെറ്റില്‍മെന്റ് കോളനി, കാനം പള്ളിക്കവല, എസ്.ബി.ടി. ജങ്ഷന്‍, ചാമംപതാല്‍, ഉള്ളായം, ശാസ്താംകാവ്, കോളേജ്പടി, 17-ാം മൈല്‍, ചെങ്കല്‍ വഴി 19-ാം മൈലില്‍ എത്തി.

ചിറക്കടവ് മണ്ഡലത്തില്‍ പ്രവേശിച്ച പര്യടനം ചൊന്നാക്കുന്ന്, സ്മിതാറോഡ്, ചിറക്കടവ് അമ്പലം, തെക്കേത്തുകവല, പൗവ്വത്ത് കവല, കൈലാത്തുകവല, കിഴക്കേക്കവല, ചെറുവള്ളി അമ്പലം, മണ്ണനാനി, പഴയിടം, വാളക്കയം, മണ്ണംപ്ലാവ്. കെ.വി.എം.എസ്., താന്നിമൂട്, കോയിപ്പള്ളി കോളനി, പാട്ടുപാറ, അട്ടിക്കല്‍ കവല വഴി പൊന്‍കുന്നത് എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് കുന്നുംഭാഗം വഴി കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പ്രവേശിച്ച പര്യടനം അഞ്ചിലപ്പ, വിഴിക്കത്തോട്, കുറുവാമൂഴി, മണങ്ങല്ലൂര്‍, പട്ടിമറ്റം പള്ളിപ്പടി, കറിപ്ലാവ്, കാഞ്ഞിരപ്പള്ളി കുരിശുകവല, തമ്പലക്കാട് എന്‍.എസ്.എസ്. സ്‌കൂള്‍, തമ്പലക്കാട് പള്ളിക്കവല, കാളകെട്ടി, കപ്പാട്, ആനക്കല്ല്, ആനിത്തോട്ടം ജംഗ്ഷന്‍, പേട്ടക്കവല, പേട്ട സ്‌കൂള്‍ വഴി പുതക്കുഴിയില്‍ സമാപിച്ചു.

വിവിധ സ്ഥലങ്ങളില്‍ പി.എ.സലിം, എ.എം.മാത്യു ആനിത്തോട്ടം, ടി.കെ.സുരേഷ്‌കുമാര്‍, ജി.രാമന്‍നായര്‍, അബ്ദുള്‍ കരീം മുസ്ലിയാര്‍, രാധാ വി.നായര്‍, സതീഷ് ചന്ദ്രന്‍ നായര്‍, ഫില്‍സണ്‍ മാത്യൂസ്, ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, ടിന്റു തോമസ്, ഫിലിപ്പ് കോട്ടയില്‍, ജോബിന്‍ ജോസഫ്, മറിയം ജോസഫ്, കൃഷ്ണകുമാരി ശശികുമാര്‍, ജോസ് പി. തോമസ്, നൗഷാദ് കരിമ്പില്‍, കെ.പി.മുകുന്ദന്‍, സിബി വാഴൂര്‍, ഷിന്‍സ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

2-web-anto-antony-kply

3-web-anto-antony-kply

4-web-anto-antony-kply