ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നേതാക്കളുടെ വൻപട മണ്ഡലത്തിൽ പര്യടനം നടത്തും

anto-antony-web-8

കാഞ്ഞിരപ്പള്ളി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടന്നുവരുന്നു. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൂത്തുതല കണ്‍വന്‍ഷനുകളാണ് ഇരു മുന്നണികളും നടത്തുന്നത്. ഒപ്പം ബിജെപിയുടെ ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടക്കുന്നുണ്ട്.

സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ദേശീയ, സംസ്ഥാന നേതാക്കളെ വിവിധ ഇടങ്ങളില്‍ പ്രചരണത്തിനായി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

ഇന്ന് ഇടുക്കി പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുവന്താനത്ത് പ്രസംഗിക്കും. 26ന് പുഞ്ചവയലില്‍ മുഖ്യമന്ത്രിയും ഏപ്രില്‍ നാലിന് വി.എം. സുധീരന്‍ മുണ്ടക്കയത്തും ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. വയലാര്‍ രവി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലും പര്യടനത്തിനായി എത്തും. എ.കെ. ആന്റണി ഈരാറ്റുപേട്ടയില്‍ ആന്റോ ആന്റണി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തുന്നുണ്ട്

ആന്റോ ആന്റണിയുടെ പര്യടനം 27നും ഏപ്രില്‍ ഒന്നിനും രണ്ട് ഘട്ടങ്ങളിലായി നടക്കും. 27ന് കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍ മണിമല പഞ്ചായത്തുകളിലും ഒന്നിന് വാഴൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലും പര്യടനം നടക്കും.