ആന്റോ ആന്റണി എംപിയെ അഭിനന്ദിച്ചു.

anto web1
ചിറക്കടവ്: പഞ്ചായത്തിലെ ചെങ്ങായിങ്കല്‍പടി- മൂലേക്കാട്ട് പടി റോഡിനും മൂന്നാം മൈല്‍ -കോടുക്കയം റോഡിനും പ്രദേശിക വികസന ഫണ്ടില്‍ നിന്നു തുക അനുവദിച്ച ആന്റോ ആന്റണി എംപിയെ കേരള കോണ്‍ഗ്രസ് -എം ചിറക്കടവ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്ബിലിന്റെ നേതൃത്വത്തില്‍ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ലാജി മാടത്താനിക്കുന്നേല്‍, ജോര്‍ജ്കുട്ടി പൂതക്കുഴിയില്‍, ഷാജി പാമ്ബൂരി, സുദര്‍ശനന്‍ പാട്ടത്തില്‍, അബ്ദുള്‍ റഹ്മാന്‍, ജോസ് പാനാപ്പള്ളി, ബിനു മൂക്കിലിക്കാട്ട്, റോബന്‍ ഞള്ളിയില്‍, കുഞ്ഞുമോന്‍ ചുക്കനാനിയില്‍, അലക്സ് തൊട്ടിപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച്‌ നിവേദനം നല്‍കിയിരുന്നു.