ആന്റോ ആന്റണി എംപിയെ യുഡിവൈഎഫ് കപ്പാട് മേഖല കമ്മിറ്റി അനുമോദിച്ചു

കപ്പാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കാളകെട്ടി അസീസി സ്‌കൂള്‍ റോഡിന് നാലു ലക്ഷം രൂപയും പുന്നച്ചോട് – വേടര്‍കുന്ന് റോഡിന് രണ്ടു ലക്ഷം രൂപയും അനുവദിച്ച ആന്റോ ആന്റണി എംപിയെ യുഡിവൈഎഫ് കപ്പാട് മേഖല കമ്മിറ്റി അനുമോദിച്ചു.

ഷാജി പുതിയാപറമ്പിലിന്റെ അധ്യക്ഷതയില്‍ ജെയിംസ് പെരുമാകുന്നേല്‍, സാബു വട്ടോത്ത്, സിബു ദേവസ്യ, ബിനോ ഫിലിപ്പ്, ടോണി ജോസ്, ജോബി തെക്കുംചേരിക്കുന്നേല്‍, ജോണ്‍സണ്‍ പന്തപ്ലാക്കല്‍, റോബിന്‍ നെല്ലിയാനി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍, സെലിന്‍ സിജോ മുണ്ടമറ്റം എന്നിവരുടെ നിവേദനത്തെ തുടര്‍ന്നാണ് ആന്റോ ആന്റണി തുക അനുവദിച്ചത്.