ആന്‍േറാ ആന്റണി എം.പി.ക്ക് അവാര്‍ഡ്

ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ആന്‍േറാ ആന്റണി എം.പി.ക്കും, ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും അഡ്വ.ജോബി കുരിശുംമൂട്ടിലിനും.

ദേശീയ വികസനോത്തമ പുരസ്‌കാരമാണ് ആന്‍േറാ ആന്റണി എം.പി.ക്ക് ലഭിക്കുക.

50,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി സമ്മാനിക്കുമെന്ന് പരിസ്ഥിതി കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.