ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളി: പകല്‍ സമയത്ത് വീടിനുള്ളില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍. കുളപ്പുറം ഒന്നാം മൈല്‍ ഞള്ളത്തുവേലിക്കുന്നേല്‍ സിബി(45) ആണ് പിടിയിലായത്.

കഴിഞ്ഞ 18ന് അയല്‍വാസിയും സുഹൃത്തുമായ പുത്തന്‍പുരക്കല്‍ ജോസ് വര്‍ഗീസിന്റെ വീട്ടില്‍നിന്ന് ഇയാള്‍ ഒന്നരപവന്‍ തൂക്കമുള്ള മാലയും അരപവന്‍ വരുന്ന മോതിരവും കവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബാങ്കില്‍ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.