ആരെങ്കിലും ഒരല്പം മനുഷത്വം കാണിച്ചിരുനെങ്കിൽ ആ കുരുന്നു ജീവൻ പൊലിയില്ലായിരുന്നു … മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക ….

ആരെങ്കിലും ഒരല്പം മനുഷത്വം കാണിച്ചിരുനെങ്കിൽ ആ കുരുന്നു ജീവൻ പൊലിയില്ലായിരുന്നു … മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക ….

കാഞ്ഞിരപ്പള്ളി :- ആരെങ്കിലും ഒരല്പം മനുഷത്വം കാണിച്ചിരുനെങ്കിൽ ആ കുരുന്നു ജീവൻ പൊലിയില്ലായിരുന്നു …മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക ….

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇടവഴിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ വിഷം ഉള്ളില്‍ചെന്ന് അവശ നിലയില്‍ കണ്ടത്തിയത്. ഇതില്‍ പൊന്‍കുന്നം കോയിപ്പള്ളി വേണാട്ട്് രാജീവിന്റെ മകള്‍ ബിന്ധ്യ (17) ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു

ആൾത്തിരക്കുള്ള ആ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇടവഴിയില്‍ മരണവുമായി മല്ലിട്ട് കിടന്നു ഹൃദയം പൊട്ടുന്ന വേദനയോടെ പിടച്ചു കൊണ്ടിരുന്ന , യുണിഫോരം ധരിച്ചിരുന്ന സ്കൂൾ കുട്ടികൾ ആയിരുന്നിട്ടു പോലും അവരെ സഹായിക്കുവാനോ , ആശുപത്രിയിൽ എത്തിക്കുവാനോ ആരും തയ്യാറായില്ല എന്നത് മനുഷ്വതരഹിതമായിപോയി … ഒരിറ്റു സഹായം പ്രതീക്ഷിച്ചു അവർ ചുറ്റും നിന്നവരെ ദയനീയമായി നോക്കി എങ്കിലും എല്ലാവരും മുഖം തിരിച്ചു …

പലരും കാഴ്ചക്കാരായി അവർ മരിക്കുന്നതും നോക്കി നിർവികാരതയോടെ നിന്നു . മറ്റു ചിലർ മരിക്കുന്ന രംഗം മൊബൈൽ ഫോണിൽ വീഡിയോ എടുക്കുന്ന തിരക്കിൽ ആയിരുന്നു . വഴിനടപ്പുകരാകട്ടെ, ആ കുഞ്ഞുങ്ങളെ കാൽ കവച്ചു വച്ച് തല തിരിച്ചു പിടിച്ചു നടന്നു പോയി…വിലപെട്ട ഒരു മണിക്കൂറോളം അങ്ങനെ നഷ്ടപെട്ടു.

ആ സമയത്താണ് ദൃശ്യാ ചാനലിലെ റിപോർട്ടർ സനോജ് സുരേന്ദ്രൻ വാർത്ത‍ കേട്ട് ആ വഴി വന്നത്.

bindhya-akjm-student-കുട്ടികളുടെ ദയനീയ സ്ഥിതി കണ്ട സനോജ് കുട്ടികളെ എങ്ങനെ എങ്കിലും രക്ഷക്കണം എന്നുറച്ച് കുട്ടികളെ തനിയെ എടുത്തു കൊണ്ട് പോകുവാൻ സാധിക്കാത്തതിനാൽ അവിടെ കൂടി നിന്നവരുടെ സഹായം അഭ്യർഥിച്ചു .. എന്നാൽ ആരും തന്നെ സഹായിക്കുവാൻ കൂട്ടാക്കിയില്ല . അര മണിക്കൂർ സമയം സനോജ് കേണപേക്ഷിച്ചിട്ടും ആരും സഹായിക്കുവാൻ മുൻപോട്ടു വന്നില്ല …

ഒടുവിൽ അത് വഴി വന്ന സനോജിന്റെ ഒരു സുഹൃത്തും , അതിലെ വന്നെ ഒരു വീട്ടമ്മയും കുട്ടികളെ എടുക്കുവാൻ സഹായിച്ചു . അപ്പോഴേക്കും ഏകദേശം അര മണിക്കൂർ കഴിഞ്ഞിരുന്നു .. ആ സമയത്ത് വിവരം അറിഞ്ഞു കേട്ട കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി കുട്ടികളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു .

അങ്ങനെ ആകെ ഒന്നര മണിക്കൂർ കഴിഞ്ഞ ശേഷം ആണ് മരണവുമായി മല്ലിട്ടുകൊണ്ട് കിടന്നിരുന്ന ആ കുഞ്ഞുങ്ങൾക്ക്‌ എന്തെങ്കിലും ഒരു സഹായം കിട്ടിയത്.. വണ്ടിയിൽ കയറ്റി പോകുന്ന സമയത്താണ് ബിന്ധ്യ മരണത്തിനു കീഴടങ്ങിയത് …

സനോജ് വേദനയോടെ പറയുന്നു ” ആംബുലൻസിനുള്ളിൽ വച്ച്, അതുവരെ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടിരുന്ന ബിന്ധ്യയുടെ കൈ അയയുന്നത് അറിഞ്ഞപ്പോൾ അവൾ മരണത്തിനു കീഴടങ്ങുകയാനെന്ന ദുഃഖ സത്യം ഞാൻ വേദനയോടെ അറിഞ്ഞു … ഒരല്പം കൂടി സമയം കിട്ടിയിരുന്നെകിൽ , ആശുപത്രിയിൽ അരല്പം നേരത്തെ എത്തിയിരുന്നെങ്കിൽ , ചിലപ്പോൾ ആ ജീവൻ രക്ഷപെട്ടെനെ …”.

ഒന്നര മണിക്കൂർ സഹായത്തിനായി കേണ ആ കുഞ്ഞുങ്ങളുടെ മേൽ ആരെങ്കിലും ഒരല്പം ദയ കാട്ടിയിരുന്നെങ്കിൽ , ഒരല്പം നേരത്തെ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ ആ കുരുന്നു ജീവൻ രക്ഷപെട്റെനെ … മനസാക്ഷി ഇല്ലാത്ത നാടേ ലജ്ജിക്കുക ….

ആ സമയത്ത് സഹായം എത്തിച്ച സനോജ് സുരേന്ദ്രനു കാഞ്ഞിരപ്പള്ളി ന്യൂസിന്റെ അഭിനന്ദനങ്ങൾ … സനോജിന്റെ വാക്കുകൾ കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക ..

web-sanoj-write-up

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)