ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ച ഭർത്താവിന്റെ നിക്കറിൽ പിടികിട്ടിയ ഭാര്യ അര മണിക്കൂർ നേരം പിടിച്ചു നിർത്തി ജീവൻ രക്ഷപെടുത്തി

1
ചൈനയിലാണ് സംഭവം … ജോലി നഷ്ടപെട്ടു വിഷമത്തിൽ ഇരുന്നിരുന്ന Wang Li എന്നാ 45 വയസ്സുകാരൻ ആറാം നിലയിലുള്ള വീടിന്റെ കിടപ്പുമുറി തുറന്നു ആത്മഹത്യ ചെയ്യുവാൻ വേണ്ടി പുറത്തേക്കു ചാടി .. തറയിൽ വീണു ചതഞ്ഞു മരിക്കേണ്ടിയിരുന്ന അയാളുടെ വിധി മറ്റൊന്നായിരുന്നു .

ഭർത്താവു ചാടുന്നത് കണ്ടു ഭാര്യ Ling Su ഓടി ചെന്നു പിടിക്കുവാൻ നോക്കി. പിടുത്തം കിട്ടിയത് ഭർത്താവിന്റെ boxer നിക്കറിൽ .. അവൾ നിക്കറിൽ പിടിച്ചു ഭർത്താവു താഴെ വീഴാതെ പിടിച്ചു കൊണ്ട് നിന്ന്. ഒടുവിൽ നിക്കറിൽ നിന്നും പിടി വിട്ടു പോയെങ്കിലും ഭർത്താവിന്റെ കാലിൽ പിടി കിട്ടി .

അര മണിക്കൂർ സമയത്തോളം അവൾ തല കീഴായി കിടന്ന ഭർത്താവിന്റെ കാലിൽ നിന്നും പിടി വിടാതെ , സഹായത്തിനായി വിളിച്ചു അപേക്ഷിച്ച് കൊണ്ട് അവിടെ നിന്നു.

രക്ഷപ്രവർത്തകർ എത്തിയെങ്കിലും കതകു ഉള്ളിൽ നിന്നും കുറ്റി ഇട്ടിരിക്കുക ആയിരുന്നതിനാൽ അകത്തു പ്രവേശിക്കുവാൻ സാധിച്ചില്ല . ഒടുവിൽ വാതിൽ തകർത്താണ് അവർ അകത്ത് കയറി Wang Li യെ രക്ഷ പെടുത്തിയത്.

അങ്ങനെ ഭാര്യയുടെ മനോധര്യത്തിനു മുൻപിൽ ഭർത്താവിന്റെ ജീവൻ തിരിച്ചു കിട്ടി . അര മണിക്കൂർ തലകീഴായി തൂങ്ങി കിടന്നാൽ തന്നെ എന്താ .. ജീവൻ തിരിച്ചു കിട്ടിയില്ലേ ?

ഫോട്ടോകൾ കാണുക .

2

3