ആശുപത്രിയുടെ ഉത്തരവാദിത്തങ്ങൾ

രോഗിക്ക് മറ്റൊരു ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടാൻ ഡോക്ടർ നിർദേശിക്കുന്നതെപ്പോൾ, ആശുപത്രിയുടെ ഉത്തരവാദിത്തം എന്തൊക്കെ…

∙ സാഹചര്യങ്ങൾ

1. രോഗിയെ പരിപാലിക്കേണ്ട സ്പെഷ്യൽറ്റി ‍ഡോക്ടർ ഇല്ലാതിരിക്കുക.
2. രോഗിയെ പരിചരിക്കാൻ ആവശ്യമായ യന്ത്രസൗകര്യങ്ങൾ ഇല്ലാത്ത അവസരത്തിൽ.

3 ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു: ആംബുലൻസിൽ രോഗി മരിച്ചു
3. ഐസൊലേഷൻ ആവശ്യമായ രോഗിയെ ആ സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്ത പക്ഷം മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാം.
4. രോഗിക്കു വേണ്ട മരുന്ന്, സർജറി സൗകര്യങ്ങൾ ഇല്ലെങ്കിൽ.

∙ റഫർ നടപടി എങ്ങനെ?

മെഡിക്കൽ കൗൺസിൽ പുറപ്പെടുവിച്ച ‘റഫറൽ പ്രോട്ടോക്കോൾ’ അനുസരിച്ചാണ് റഫറൽ നടപടികൾ നടത്തേണ്ടത്. സർക്കാർ ആശുപത്രികളിൽ നിന്ന് ഏറ്റവും അടുത്തുള്ള മേൽ ആശുപത്രികളിലേക്കാണ് റഫർ ചെയ്യേണ്ടത്. താലൂക്ക് ആശുപത്രികളിൽ നിന്ന് ജില്ലാ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ആവശ്യമായ ചികിത്സ ജില്ലാ ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ മാത്രം നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാം.

∙ ഡോക്ടറുടെ ഉത്തരവാദിത്തം

1. രോഗിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഏത് ആശുപത്രിയിൽ, ഏത് വിഭാഗത്തിൽ (ആവശ്യമെങ്കിൽ ഏത് ഡോക്ടറെ) എന്ന് കൃത്യമായി നിർദേശിച്ച് വേണം റഫർ ചെയ്യാൻ.
2. രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഇപ്പോൾ നൽകിയ ചികിത്സയെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തി നൽകണം
3. രോഗിയെ കൊണ്ടുചെല്ലുന്ന വിവരം ആശുപത്രിയിൽ വിളിച്ച് അറിയിക്കണം

കയറിയിറങ്ങിയത് മൂന്ന് ആശുപത്രികളിൽ
4. രോഗിയെ കൊണ്ടുപോകാൻ ആശുപത്രിയുടെ ആംബുലൻസ് ഏർപ്പെടുത്തണം. രോഗിക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
5. യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ കൂടെ സഞ്ചരിക്കുന്ന ആൾക്ക് വ്യക്തമായ നിർദേശം നൽകണം.

“ഒരു ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിൽ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്ത് അയയ്ക്കുന്നതിനു മുൻപ് രോഗിക്കു വേണ്ട ചികിൽസാ സൗകര്യങ്ങളും ചികിൽസ വേണ്ട വിഭാഗത്തിലെ വിദഗ്ധ ഡോക്ടറും ഉണ്ടെന്ന് രോഗിയെ അയയ്ക്കുന്ന ആശുപത്രി അധികൃതർ ഉറപ്പ് വരുത്തണം. വെൻഡിലേറ്റർ സഹായം ആവശ്യമുണ്ടെങ്കിൽ അവിടെ നേരത്തെ വിവരം അറിയിച്ച് വെന്റിലേറ്റർ ഒഴിവുണ്ടെന്ന് ഉറപ്പു വരുത്തണം. “