ആസ്തമ _ അലർജി മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ലിന്റെയും കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടേയും ആഭിമുഖ്യത്തിൽ ഡിസംബർ ഒൻപതിന് രാവിലെ ഒൻപതു മുതൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ
യു പി സ്കൂളിൽ വെച്ച് ആസ്തമ _ അലർജി മെഡിക്കൽ ക്യാമ്പ് നടക്കും. ശ്വാസകോശ രോഗ വിദഗ്ധരും ഡോക്ടർമാരുമായ പി സുകുമാരൻ, പി എസ് ഷാജഹാൻ എന്നിവർ രോഗികളെ പരിശോധിക്കും. ആവശ്യമായ രോഗികൾക്കു് സൗജന്യമായി പി എഫ് റ്റി ടെസ്റ്റും മരുന്നുവിതരണവുo നടത്തും. പ

ങ്കെടുക്കുവാനഗ്രഹിക്കുന്നവർ മെഡിക്കൽ സ്റ്റോറുകളിലോ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലബ്ലിന്റെ ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പരുകൾ: 94953 14074, 944708 2978, 94470802 77.