ആൻസി മാത്യുവിനു അംഗീകാരം

ചക്കയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ആൻസി മാത്യുവിനെ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം ഏഷ്യൻ റെക്കോർഡിനായി തിരഞ്ഞെടുത്തു. ചക്ക ഉപയോഗിച്ച് മുന്നൂറിലേറെ വിഭവങ്ങൾ ഉണ്ടാക്കുന്നതിനാണ് പാലാ ഞാവള്ളി മംഗലത്ത് ആൻസി മാത്യുവിനെ റെക്കോർഡ് ഉടമയായി തിരഞ്ഞെടുത്തത്. സ്വയം പരീക്ഷിച്ച വിഭവങ്ങൾ നാടെങ്ങും പകർന്നുനൽകാനുള്ള പരിശ്രമത്തിലാണ് ആൻസി.

നാളെ വൈകിട്ട് ആറിന് വൈഎംസിഎ ഹാളിൽ നടത്തുന്ന ചടങ്ങിൽ റെക്കോർഡ് പ്രഖ്യാപനം കെ.എം.മാണി എംഎൽഎ നിർവഹിക്കും.