ആ​ദി​വാ​സി വി​ക​സ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ക​ലാ​ജാ​ഥ

മു​ണ്ട​ക്ക​യം: ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല അ​ര​യ യു​വ​ജ​ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന ക​ലാ​ജാ​ഥ മു​ണ്ട​ക്ക​യ​ത്ത് സ​മാ​പി​ച്ചു. ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ക, പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, 2000 എ​സി, എ​സ്ടി ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ക​ലാ​ജാ​ഥ​യി​ൽ തെ​രു​വു​നാ​ട​ക രൂ​പേ​ണ അ​വ​ത​രി​പ്പി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ട്ട​ന്പു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ക​ലാ​ജാ​ഥ മ​ധ്യ​കേ​ര​ള​ത്തി​ലെ നി​ര​വ​ധി പ​ട്ടി​ക​വ​ർ​ഗ ഗ്രാ​മ​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സ​മാ​പ​ന യോ​ഗം ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ജാ​ഥ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മ​ല അ​ര​യ യു​വ​ജ​ന സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ബി​ജു മാ​ങ്ങാ​പ്പേ​ട്ട, വ​നി​താ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സ​ന്ധ്യ, മ​ല അ​ര​യ ബാ​ല​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗോ​കു​ൽ ജി. ​മാ​ധ​വ്, ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി.​ജി. ഹ​രീ​ഷ്കു​മാ​ർ, ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ദി​വാ​ക​ര​ൻ അ​റ​ക്കു​ളം, ശ്രീ ​അ​യ്യ​പ്പ​ധ​ർ​മ്മ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

25, 26 തീ​യ​തി​ക​ളി​ൽ മു​ണ്ട​ക്ക​യ​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഭാ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശാ​ഭി​മാ​നി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ജെ. തോ​മ​സ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.