ആ​ദ്യം എ​ത്തി​യ പ്ര​വാ​സി​ക​ൾ ഹോം ​ക്വാ​റ​ന്‍റൈ​ൻ ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും


ലോ​ക് ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ൽ ആ​ദ്യം എ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ സം​ഘം 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും. 


ഏ​ഴി​ന് അ​ബു​ദാ​ബി​യി​ൽ​നി​ന്നും ദു​ബാ​യി​ൽ​നി​ന്നും 20 പേ​രാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ജി​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​തി​ൽ അ​ബു​ദാ​ബി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ എ​ത്തി കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ​ക്ക് 18നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 
ഇ​യാ​ൾ ഇ​പ്പോ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തേ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന സ​ഹ​യാ​ത്രി​ക​രാ​യി​രു​ന്ന ഏ​ഴു പേ​രു​ടെ​യും സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​വ​ർ നാ​ളെ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങും. 
ഇ​വ​ർ​ക്കൊ​പ്പം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ നാ​ലു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു പേ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. ദു​ബാ​യ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ഒ​രു ഗ​ർ​ഭി​ണി​യു​ൾ​പ്പെ​ടെ ര​ണ്ടു സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​യി​രു​ന്ന​ത്. മേ​യ് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 28 പേ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.