ആ​ദ്യാ​ക്ഷ​രം കു​റി​ച്ച​വ​രെ സ്വീ​ക​രി​ച്ച് വെ​ള്ളാ​ള സ​മാ​ജം സ്കൂ​ള്‍ വാ​ര്‍​ഷി​കം

പൊ​ന്‍​കു​ന്നം: ചാ​ണ​കം മെ​ഴു​കി​യ ത​റ​യി​ല്‍ ചൂ​ര​ല്‍​വ​ടി​യു​മാ​യി നി​ല്‍​ക്കു​ന്ന ഗു​രു​നാ​ഥ​ന്‍റെ മു​ന്നി​ല്‍ എ​ണ്‍​പ​ത്തി​ര​ണ്ട് വ​ര്‍​ഷം മു​ന്പ് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ സാ​ക്ഷി​യാ​ക്കി ചി​റ​ക്ക​ട​വ് വെ​ള്ളാ​ള സ​മാ​ജം സ്കൂ​ള്‍ 83ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. സ്കൂ​ളി​ന്‍റെ 83 വ​ര്‍​ഷ​ത്തെ ച​രി​ത്ര​വും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ളു​മ​ട​ങ്ങി​യ സ്മ​ര​ണി​ക​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​കാ​ശ​നം ചെ​യ്തു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പൊ​ന്‍​കു​ന്നം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഇ​രി​യ്ക്കാ​ട്ട് ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, റി​ട്ട​യേ​ഡ് കൃ​ഷി ഓ​ഫീ​സ​ര്‍ വ​യ​മ്പു​ക്കു​ന്നേ​ല്‍ വി.​എ​ന്‍. രാ​മ​കൃ​ഷ്ണ പി​ള്ള, ത​ങ്ക​മ്മ നാ​രാ​യ​ണ​പി​ള്ള മ​ണ്ണാ​റാ​ത്ത്, ഗൗ​രി​യ​മ്മ കു​ത്താ​ടി​യി​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​ത്.

സ​മ്മേ​ള​നം വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ സു​മേ​ഷ് ശ​ങ്ക​ര്‍ പു​ഴ​യ​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴൂ​ര്‍ തി​ര്‍​ഥ​പാ​ദാ​ശ്ര​മ​ത്തി​ലെ ഭൂ​മാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​സ്വാ​മി​ക​ള്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്മ​ര​ണി​ക പ്ര​കാ​ശ​നം എ​ഇ​ഒ പി.​കെ. സ​ര​സ​മ്മ നി​ര്‍​വ​ഹി​ച്ചു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി​യ​മ്മ പു​ഴ​യാ​നാ​ലും പൂ​ര്‍​വ അ​ധ്യാ​പി​ക പി.​എ​ന്‍. പൊ​ന്ന​മ്മ ടീ​ച്ച​റെ ഗീ​രി​ഷ് എ​സ്.​നാ​യ​രും ആ​ദ​രി​ച്ചു.

സ്കൂ​ള്‍ വി​ക​സ​ന ഫ​ണ്ട് കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​ആ​ര്‍. സാ​ഗ​റും വി​വി​ധ സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ കെ.​ബി. സാ​ബ, ബി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ജ​യ​കു​മാ​ര്‍, ജി​ന്‍​സ് തോ​മ​സ് എ​ന്നി​വ​രും വി​ത​ര​ണം ചെ​യ്തു. സു​ബി​ത ബി​നോ​യി, സു​ധീ​ര്‍ ജി. ​കു​റു​പ്പ്, ഗൗ​തം ബാ​ല​ച​ന്ദ്ര​ന്‍, ര​ശ്മി ജി, ​ആ‍‍​ർ. സു​കു​മാ​ര​ന്‍ നാ​യ​ർ, വി.​എ​ന്‍. രാ​മ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​ജി. സീ​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ടി.​പി. ര​വീ​ന്ദ്ര​ന്‍ പി​ള്ള സ്വാ​ഗ​ത​വും സ്കൂ​ള്‍ ലീ​ഡ​ര്‍ സ്നേ​ഹ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഡോ.​എ​ന്‍ ജ​യ​രാ​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.