ആ”​ശ​ങ്ക’ മാ​റ്റാ​ൻ വ​ഴി​യി​ല്ലാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി


കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ന്നാ​ൽ ആ”​ശ​ങ്ക’ എ​ങ്ങ​നെ മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ​റ​യ​ണം. കാ​ര​ണം ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ത്ര​പ്പു​ര അ​ട​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി.
ലോ​ക്ക്ഡൗ​ൺ തു​ട​ങ്ങി​യ​പ്പോ​ൾ പൂ​ട്ടി​യ മൂ​ത്ര​പ്പു​ര കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം നീ​ക്കി​യി​ട്ടും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ബ​സ് ജീ​വ​ന​ക്കാ​രും ടൗ​ണി​ലെ ക​ട​ക്കാ​രും യാ​ത്ര​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടൗ​ണി​ൽ വ​ന്നു​പോ​കു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്. വ​ലി​യ ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും മ​റ്റാ​ർ​ക്കും മൂ​ത്ര​മൊ​ഴി​ക്കാ​ൻ ഇ​ട​മി​ല്ല. മൂ​ത്ര​പ്പു​ര അ​ട​ഞ്ഞ​തോ​ടെ ടൗ​ണി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം മൂ​ത്ര​പ്പു​ര​യാ​യി മാ​റി​യ സ്ഥി​തി​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് മൂ​ക്കു​പൊ​ത്തി​യേ ന​ട​ക്കാ​ൻ ക​ഴി​യൂ. പു​രു​ഷ​ന്മാ​ർ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ശ​ങ്ക മാ​റ്റു​മെ​ങ്കി​ലും ടൗ​ണി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് ദു​രി​ത​മാ​ണ് വി​ധി.
ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ല​ങ്ങ​ളാ​യി മൂ​ത്ര​പ്പു​ര​യു​ണ്ടെ​ങ്കി​ലും ഇ​ത് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​റ​വാ​ണ്. പ​ഞ്ചാ​യ​ത്തും ക​രാ​റു​കാ​ര​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളോ​ളം മൂ​ത്ര​പ്പു​ര അ​ട​ഞ്ഞു കി​ട​ന്നി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ ഇ​ത് തു​റ​ന്നെ​ങ്കി​ലും സെ​പ്റ്റി​ക് ടാ​ങ്കി​ലെ ചോ​ർ​ച്ച മൂ​ലം വീ​ണ്ടും അ​ട​യ്ക്കേ​ണ്ടി വ​ന്നു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് മൂ​ത്ര​പ്പു​ര അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. 
എ​ന്നാ​ൽ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും തു​ട​ങ്ങി. പ​ക്ഷേ, ഇ​തൊ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​ഞ്ഞ മ​ട്ടി​ല്ല.
ഇ​തി​നി​ടെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി​യു​ടെ അ​വ​സ്ഥ​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും ന്യൂ​ത​ന​ക​ള്‍ പ​രി​ഹ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ഉ​പ ഡ​യ​റ​ക്ട​റെ (കോ​ട്ട​യം ) ചു​മ​ത​ല​പ്പെ​ടു​ത്തി. ശു​ചി​മു​റി​യു​ടെ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ച്ചെ​ന്നും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നി​ല്‍ വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഉ​ത്ത​ര​വ്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട് തെ​റ്റാ​ണെ​ന്നും ശു​ചി​മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ എ​രു​മേ​ലി സ്വ​ദേ​ശി പി.​എ. റ​ഹിം ക​മ്മി​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​നും എ​തി​ര്‍​ക​ക്ഷി​യും വെ​വ്വേ​റെ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​പ​ഡ​യ​റ​ക്ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​ന്വ​ഷി​ച്ച ശേ​ഷം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സെ​പ്റ്റം​ബ​ര്‍ 25 ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ഉ​പ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.