ആ മനുഷ്യ മൃഗങ്ങൾ ആ പിഞ്ചു കുഞ്ഞിനെ ജീവനോടെ വലിച്ചു കീറി.

aksana
ചോറ്റാനിക്കരയില്‍ മാതാവും കാമുകനും കൊലപ്പെടുത്തിയ നാലു വയസ്സുകാരിയുടെ പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ .

മാതാവിന്റെ കാമുകനായ രജിത്തും സുഹൃത്ത് ബേസിലും ചേര്‍ന്ന് കൊല്ലുന്നതിനു മുമ്പ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കി. ഇതിനു ശേഷം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം കൊല്ലുകയായിരുന്നു. തലച്ചോറ് പുറത്താവുകയും തലയോട്ടിക്ക് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്തു. കുട്ടിയുടെ നട്ടെല്ല് തകര്‍ന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാലികയുടെ മൃതദേഹം ചോറ്റാനിക്കര പഞ്ചായത്ത് ഏറ്റെടുത്ത് സംസ്കരിച്ചു. ചോറ്റാനിക്കരയില്‍ പൊതു ദര്‍ശനത്തിനു വെച്ചശേഷം നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ഇരുമ്പനത്തെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റുമാര്‍ട്ടത്തിനുശേഷം മരണത്തെക്കുറിച്ച് പൊലീസിന് ലഭിച്ച സൂചനകള്‍ ഇങ്ങനെയാണ്: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ മുമ്പ് പലതവണ ശ്രമിച്ചിട്ടുണ്ട്. കൊലപാതകത്തിനുമുമ്പും രജിത്തിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും കുട്ടിയെ പ്രേരിപ്പിട്ടുണ്ട്. എന്നാല്‍ മര്‍ദനത്തില്‍ തലയോട് തകര്‍ന്നതാണ് മരണകാരണം. മുടിക്ക് കുത്തിപ്പിടിച്ചശേഷം രജിത്ത് കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചു.അടിയുടെ ആഘാതത്തില്‍ കുട്ടി മുറിക്കുളളിലേക്ക് തെറിച്ചുവീണു. തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തലയോട് മൂന്നായി പിളര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു.ഇടതുകൈയും തകര്‍ന്നു.

മുറിക്കുളളില്‍വെച്ച് തന്നെ, മരിച്ച പെണ്‍കുട്ടിയെ പ്ലാസ്റിക് ബാഗിലാക്കി ബൈക്കില്‍ ആരക്കുന്നത്തെത്തിച്ച് കുഴിച്ചുമൂടി. മണ്ണുമാന്തികൊണ്ട് മൃതദേഹം മണ്ണിട്ട് മൂടുമ്പോഴും ശരീരത്തിലെ എല്ലുകള്‍ ഒന്നൊന്നായി ഒടിഞ്ഞു.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അമ്മയുടെ പിതാവ് അധികൃതരെ അറിയിച്ചു. തങ്ങള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യം ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ക്ക് ഇദ്ദേഹം എഴുതി നല്‍കിയത്. തുടര്‍ന്നാണ് ചോറ്റാനിക്കര പഞ്ചായത്ത് മൃതദേഹം ഏറ്റെടുത്തത്. ചോറ്റാനിക്കരയില്‍ പൊതു ദര്‍ശനത്തിന് വെച്ച കുട്ടിയുടെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് പൊതു ശ്മശാനത്തില്‍ സംസ്കാര ചടങ്ങ് നടന്നത്.

ആരക്കുന്നത്തുനിന്ന് ഇന്നലെ രാത്രി കണ്ടെടുത്ത നാലുവയസുകാരിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പോസ്റുമാര്‍ട്ടം നടത്തിയത്. കുട്ടിയുടെ മാതാവിന്റെ കാമുകനായ രജിത്ത്, സുഹൃത്ത് ബേസില്‍ എന്നിവരെ കസ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.