ആ രഹസ്യം ചുരുൾ അഴിയുന്നു … കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവം : പ്രതികൾ പിടിയിൽ…

ആ രഹസ്യം ചുരുൾ അഴിയുന്നു … കാഞ്ഞിരപള്ളിയിൽ  പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ചു  ആത്മഹത്യ ചെയ്ത സംഭവം : പ്രതികൾ പിടിയിൽ…

ആ രഹസ്യം ചുരുൾ അഴിഞ്ഞു … കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : പ്രതികൾ പിടിയിൽ…

കാഞ്ഞിരപള്ളിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവത്തിലെ എല്ലാ പ്രതികളും പിടിയിലായി.

പൊൻകുന്നം കോയിപ്പളളി പുതുപ്പറമ്പിൽ അജ്മൽ (20) പൊൻകുന്നം ശാന്തിഗ്രാം പുതുപ്പറമ്പിൽ അൻസർ അക്‌ബർ(22), തന്പലക്കാട്‌ കരിപ്പപറമ്പ്കടുത്തിൽ വിശാഖ് കെ.(24) പാറത്തോട് പുതുപ്പറമ്പിൽ നഹാസ് പി.എസ്.(21) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് പത്രസമ്മേളനത്തിൽ അറിയിച്ചതനുസരിച്ച് , നടന്ന സംഭവം ഇങ്ങനെ :-

ഒന്നും രണ്ടും പ്രതികളായ അജമലിനും അൻസരിനും മരിച്ചു പോയ ബിന്ധ്യയുമയി പ്രണയ ബന്ധം ഉണ്ടായിരുന്നു . ആ ബന്ധം മുതലെടുത്ത്‌ അവർ പെണ്‍കുട്ടിയ പലപോഴും പീഡിപ്പിച്ചിരുന്നു. ഇവർ കുട്ടികളെ വാഗമണ്ണിൽ കൊണ്ടുപോയതായി തെളിഞ്ഞിട്ടുണ്ട് .

തങ്ങൾ രണ്ടു പേർക്കും ബിന്ധ്യമായി ബന്ധം ഉണ്ടെന്ന കാര്യം അജമലിനും അൻസരിനും ആദ്യം പരസ്പരം അറിയില്ലായിരുന്നു .

സ്കൂൾ യുനിഫോറം ധരിച്ചു വീട്ടിൽ നിന്നും ഇറങ്ങുന്ന പെണ്‍കുട്ടികൾ കഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ്ലെ കംഫോര്ട്ട് സ്റ്റേഷനിൽ കയറി ബാഗിൽ കരുതുന്ന വേഷം മാറി ധരിച്ചു ഇവരോടൊപ്പം പോയി വരികയായിരുന്നു ചെയ്തിരുന്നത് . സ്കൂൾലേക്ക് പോകുന്ന സമയവും, തിരികെ വീട്ടിലേക്കു പോകുന്ന സമയവും ക്രമീകരിച്ചയിരുന്നു ഇവരുടെ പ്രവർത്തികൾ .. വീടുകാർ ഇവർ സ്കൂളിൽ ആണെന്നും, സ്കൂൾ അധികൃതർ ഇവർ വീട്ടിൽ അവധി എടുത്തു ഉണ്ടെന്നുമാണ് ധരിച്ചിരുന്നത് ..

പെണ്‍കുട്ടികള്‍ വിഷം കഴിച്ച ദിവസ വും മറ്റൊരു പ്രവൃത്തി ദിവസ വും ഇരുവരും ക്ളാസില്‍ ഹാജരായിട്ടില്ലെന്നു കണ്െടത്തി. മഴക്കെടുതിയെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ദിവസങ്ങളിലും സ്കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നു പുറപ്പെട്ടതായും ബന്ധുക്കളില്‍ നിന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ഇതേ സമയം മൂനാം പ്രതി വൈശാഖ് ബിന്ദ്യയെ പ്രണയം നടിച്ചു പീഡിപ്പിരുന്നു. ജെ സി ബി ഡ്രൈവറായ വൈശാഖ് നിരവധി പെണ്‍കുട്ടികളെയും, വിധവകൾ ഉൾപെടെ ഉള്ള സ്ത്രീകളെയും സ്ഥിരമായി ലൈംഗിയ ബന്ധത്തിന് ഇരയാക്കിയിരുന്നതായി പോലീസ് അറിയിച്ചു .

അജ്മലുമയി ആദ്യം പ്രാണയാതിലായ ബിന്ധ്യ പിന്നീടു അൻസാർ മായും അടുപ്പത്തിൽ ആയിരുന്നു . ബിന്ധ്യക്ക് തന്നെ കൂടാതെ അജ്മലുമയി ബന്ധം ഉണ്ടെന്നു അറിഞ്ഞെ അൻസാർ ബിന്ധ്യയുമായി പിണങ്ങി . പിന്നീടു അൻസാര് മായുള്ള ബന്ധത്തെ ചൊല്ലി അജ്മല് ബിന്ധ്യയുമയി പറഞ്ഞു തെറ്റുകയും , രണ്ടു പേരും തന്നിൽ നിന്നും അകന്നപ്പോൾ, ആ പ്രശ്നത്തിൽ ബിന്ധ്യ മാനസികമായി തകര്ന്നു പോവുകയും ചെയ്തിരുന്നു .

നാലാം പ്രതി നഹാസിനു ആശുപത്രിയിൽ കിടക്കുന്ന പെണ്‍കുട്ടിയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നു . ഇരു വീട്ടുകാരും ആ ബന്ധത്തെ എതിർത്തിരുന്നു . തുടർന്ന് നഹാസ് ആ പെണ്‍കുട്ടിയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി .

തങ്ങളുടെ ഇരുവരുടെയും പ്രണയ ബന്ധം തകർന്നതിനാൽ തുല്യദുഖിതരായ പെണ്‍കുട്ടികൾ തങ്ങളുടെ കാമുകന്മാരോട് തങ്ങളെ ഉപേക്ഷിച്ചാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞെങ്കിലും രണ്ടു പേരും അത് ചെവി കൊണ്ടില്ല.

സംഭവം നടന്ന ദിവസം, അജ്മാലുംയുള്ള പിണക്കം ഒത്തു തീർപ്പക്കുവാൻ വേണ്ടി നഹസിനോട് രാവിവെ 10 മണിയോടെ കഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ എത്തുവാൻ ആവശ്യപെട്ടു . ഇതിനിടയിൽ സ്റ്റാൻഡിൽ എത്തിയ പെണ്‍കുട്ടികൾ , കംഫോര്ട്ട് സ്റ്റേഷനിൽ കയറി ബാഗിൽ കരുതിയ വേഷം മാറി ധരിച്ചു . പറഞ്ഞത് പോലെ നഹാസ് സ്റ്റാൻഡിൽ എത്തിയ ശേഷം രണ്ടു പെണ്‍കുട്ടികളുമായി ബസിൽ ഈരാറ്റുപെട്ടയിലേക്ക് പോയി . അജ്മാലിനോട് അവിടെ എത്തുവാൻ ബിന്ധ്യ ആവശ്യപെട്ടു .

പന്ത്രണ്ടു മണിയായിട്ടും അജ്മൽ എത്തിയിരുന്നില്ല. തുടർന്ന് മൂന്ന് പേരും തിരികെ കഞ്ഞിരപ്പള്ളിയിലെത്തി. അൻസാർനോട് കഞ്ഞിരപ്പള്ളിയിൽ എത്തുവാനും ആവശ്യപെട്ടു . പക്ഷെ അൻസാർ എത്തിയില്ല. അതെ തുടർന്ന് നഹാസ് അവരെ കൈയൊഴിഞ്ഞു തിരികെ പോയി.

തുടർന്ന് ബിന്ദ്യ അജ്മലിനെ ഫോണിൽ ബന്ധപെട്ട് , തന്നെ കാണുവാൻ ഉടൻ വന്നില്ല എങ്കിൽ താൻ ആത്മഹത്യ ചെയ്യും എന്ന് അറിയിച്ചു. അവൾ എന്ത് ചെയ്താലും തനിക്കു കുഴപ്പമില്ല എന്ന് അജ്മൽ അറിയിച്ചു .. തന്നെ കൈയൊഴിഞ്ഞാൽ ആത്മഹത്യ ചെയ്യും എന്ന് അജ്മലിനെ വിശ്വസിപ്പിക്കുവാൻ വേണ്ടി, ബിന്ധ്യ സ്വർണ്ണപണിക്കായി ബിന്ധ്യയുടെ അച്ഛൻ വീട്ടിൽ സൂക്ഷിച്ചിരുന്ന സൈനേഡ് കലർന്ന (സോഡിയം സൈനേഡ്) കലര്ന്ന ദ്രാവകം കൈയിൽ കരുതിയിരുന്നു .

ഈ സമയം, കുട്ടികൾ രണ്ടു പേരും അടുത്തടുത്ത ദിവസങ്ങളിൽ ഒരുമിച്ചു ക്ലാസ്സിൽ വരാതെ ഇരുന്നതിൽ സംശയം തോന്നിയ സ്കൂൾ അധികൃതർ അവരുടെ വീട്ടുകാരെ വിവരം അറിയിച്ചു. സ്കൂൾളിൽ എത്തിയ മാതാപിതാക്കൾ കുട്ടികളെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല .. ഒടുവിൽ നാല് മണി വരെ അവരെ കാത്തിരുന്ന ശേഷം പോലീസിൽ അറിയിച്ചു .

അജ്മലും , അൻസരും, നഹസും തങ്ങളെ നിഷ്കരുണം ഉപേക്ഷിച്ചപോൾ നിരാശരായ പെണ്‍കുട്ടികൾ, എന്ത് ചെയ്യണം എന്നറിയാതെ ബസ്‌ സ്റ്റാൻഡിൽ കുഴങ്ങി നിന്നപ്പോൾ , നാലരയോടെ അവിടെ എത്തിയ സഹപാഠികൾ , അവർ ക്ലാസ്സിൽ ഏതാതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അവരുടെ കാര്യം വീട്ടില് അറിയിച്ചെന്നും, അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തി അവരെ കാണാത്തതിന്നാൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുവാൻ പോയിരിക്കുകയാണെന്ന് അറിയിച്ചു.

ഇത് കേട്ട് ഭയന്നു പോയ കുട്ടികൾ, കാമുകന്മാർ ഉപേക്ഷിച്ച നിരാശയും, വീടുകാർ കണ്ടു പിടിച്ചലുള്ള പേടിയും കാരണം ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു . അജ്മലിനെ ഭയപെടുതുവാൻ വേണ്ടി, ബിന്ധ്യ വീട്ടിൽ അച്ഛന്റെ പണിശാലയിൽ നിന്നും എടുത്തുകൊണ്ടു വന്ന സൈനൈഡ്‌ കലര്ന്ന ദ്രാവകം, ഒരു ദുർബല നിമിഷത്തിൽ, സ്റ്റാൻഡിൽ നിന്നും ഒരു കോള വാങ്ങി അതിൽ കലർത്തി ഇടവഴിയിൽ എത്തി അവിടെ വച്ച് രണ്ടു പേരും കുടിച്ചു. ബിന്ധ്യ തുടർന്ന് മരണപെട്ടു . കുടിച്ചപ്പോൾ ശർദിച്ചതിനാൽ വിഷം അധികം ഉള്ളിൽ ചെല്ലാതെ രണ്ടാമത്തെ പെണ്‍കുട്ടി മരണത്തിൽ നിന്നും രക്ഷപെട്ടു ..

പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും …

പോലീസ് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നബരിലെ കോള്‍ ലിസ്റുകളാണ് പ്രധാനമായും അന്വേഷണ വിധേയമാക്കിയത്. ഈ സംഭവത്തിൽ ഉൾപെട്ട പെണ്‍കുട്ടികൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ ഈ കേസ് പീഡനത്തിന്റെയും, വഞ്ചനയുടെയും, അത്മഹത്യ പ്രേരണകുറ്റതിന്റെയും വകുപ്പിൽ പ്രതികൾക്ക് കഠിന ശിക്ഷ തന്നെ ലഭിച്ചേക്കും ..

വീഡിയോ കാണുക :

1-web-peedana-prathikal

പ്രതികളായ അജ്മൽ, നഹാസ്, വൈശാഖ് , അൻസാർ ..

1-web-bindhya

ബിന്ധ്യ

1-web-akjm-student

മരണത്തിൽ നിന്നും രക്ഷപെട്ടു ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടി

1-web-vazhi-from-bus-stand

ഈ ഇടവഴിയിൽ വച്ചാണ് പെണ്‍കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചത്