ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവുൽസവം 19 മുതൽ

മുക്കൂട്ടുതറ ∙ ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവുൽസവം 19ന് ആരംഭിച്ച് 23ന് ആറാട്ടോടുകൂടി സമാപിക്കും.

19ന് അഭിഷേകാഗ്നിപൂജകൾ, ഏഴിന് എതൃത്തുപൂജ, എട്ടിനു കൊടിത്തോട്ടത്തിൽ ഗൗരിയമ്മയുടെ കൊടിക്കൂറ സമർപ്പണം, 8.30നു പാലാ മോഹനൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. എല്ലാദിവസവും ഉച്ചയ്ക്ക് ഒരുമണിക്കു പ്രസാദമൂട്ട് ഉണ്ടാകും. വൈകുന്നേരം 18–ാംപടി പൂജകൾ നടക്കും. 22നു വൈകുന്നേരം തിരുവാതിര, 23നു വൈകുന്നേരം 4.30ന് ആറാട്ടുപുറപ്പാട്, 5.30നു ഘോഷയാത്ര പുറപ്പാട്, എട്ടിന് ആറാട്ട് എതിരേൽപ്, കൊടിയിറക്ക്, വലിയകാണിക്ക. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.