ഇടത്തംപറമ്പ് – നമ്പരയ്ക്കല്‍പടി റോഡ് ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

പൊന്‍കുന്നം: നവീകരിച്ച ഇടത്തംപറമ്പ് – നമ്പരയ്ക്കല്‍പടി റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ഷാജി പാമ്പൂരി, കേരള കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പില്‍, തങ്കച്ചന്‍ കണ്ണമുണ്ട, സുമേഷ് ആന്‍ഡ്രൂസ്, ജോസ് കല്ലൂരാത്ത്, സോണി ഇടക്കലാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണം നടത്തിയത്. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ് പതിനഞ്ചാം വാര്‍ഡു കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു.