ഇടുക്കി, സാഗര്‍ രൂപതകള്‍; സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാര്‍

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം സാഗർ രൂപതയുടെയും മെത്രാന്മാരാകും.

നിയുക്ത മെത്രാന്‍ ജെയിംസ് അത്തിക്കളം എംഎസ് റ്റി സഭാംഗമാണ്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഇദ്ദേഹം റൂഹാലായ മേജര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തിട്ടുണ്ട്. ബിഷപ് ആന്‍റണി ചിറയത്തിന്‍റെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം ചുമതലയേക്കുന്നത്.

ഇടുക്കി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സെക്രട്ടറിയായിരുന്നു ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍. നാല്പത്തിയഞ്ചുകാരനായ ഇദ്ദേഹം മരിയാപുരം ഇടവകാംഗമാണ്.മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്.