ഇനി നിമിഷങ്ങൾക്കകം ക്യാന്‍സര്‍ കണ്ടെത്താം – ഐ-നൈഫ് എന്ന ഇന്റലിജന്റ് കത്തി മൂന്നു സെക്കന്റിനുള്ളില്‍ അവ കണ്ടെത്തി തരും.

3

Surgeon and lecturer in surgical metabonomics, James Kinross, holds the Intelligent Knife at St Mary’s Hospital in London July 17, 2013.

ഒപ്പറേഷന്‍ സമയത്ത് ക്യാന്‍സര്‍ കോശങ്ങള്‍ തിരിച്ചറിയാന്‍ ഇനി പ്രയാസപ്പെടേണ്ട. ഇന്റലിജന്റ് കത്തി എന്ന ഐ-നൈഫ് മൂന്നു സെക്കന്റിനുള്ളില്‍ അവ കണ്ടെത്തി തരും. ലണ്ടനിലെ ശാസ്ത്രജ്ഞരാണ് ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായകമായ കത്തി വികസിപ്പിച്ചെടുത്തത്.

ലബോറട്ടറികളില്‍ അര മണിക്കൂറെങ്കിലുമെടുക്കുന്ന ടെസ്റ്റ് റിസള്‍ട്ടുകള്‍ നിമിഷങ്ങള്‍ക്കകം നല്‍കാനും ഐ-നൈഫിന് കഴിയും. ബ്രിട്ടണിലെ 91 രോഗികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഐ-നൈഫ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നു.

ട്യൂമറുകള്‍ നീക്കം ചെയ്യുമ്പോള്‍ ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളും മുറിച്ചു മാറ്റേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സര്‍ജര്‍മാരെ ഐ-നൈഫ് സഹായിക്കും. ഇത് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഐ-നൈഫ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സൊല്‍റ്റന്‍ താകറ്റ്്‌സ് പറഞ്ഞു. ഇംപീരിയല്‍ കോളെജ് ഓഫ് ലണ്ടനിലെ ഗവേഷകനാണ് താകറ്റ്‌സ്.

ഈ കത്തി ഉപയോഗിച്ച് മാംസത്തിൽ നടത്തിയ പരിക്ഷണങ്ങൾ താഴെ കാണുക .. വീഡിയോ താഴെ കാണാം

1

A researcher from Imperial College London demonstrates the use of the Intelligent Knife on a piece of meat at St Mary’s Hospital in London.

2