ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു.
വൈകിട്ട്‌ 6.01 ന്‌ ആയിരുന്നു വിക്ഷേപണം. ഏഴ്‌ കൃത്രിമ ഉപഗ്രഹങ്ങളുമായി സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ പിഎസ്‌എല്‍വി യാത്ര ആരംഭിച്ചത്‌. ഐഎസ്‌ആര്‍ഒയുടെ 23 മത്‌ പിഎസ്‌എല്‍വി വിക്ഷേപണമാണ്‌ നടന്നത്‌.

ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും സംയുക്‌ത സംരംഭമായ സരള്‍ ആണ്‌ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്ന പ്രധാന ഉപഗ്രഹം. സുനാമി, കൊടുങ്കാറ്റ്‌ തുടങ്ങിയവയെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ സഹായിക്കുന്ന സരള്‍ ബാംഗ്ലൂര്‍ ഐഎസ്‌ആര്‍ഒയിലാണ്‌ നിര്‍മ്മിച്ചത്‌. സമുദ്രശാസ്‌ത്ര പഠനം ലക്ഷ്യമിട്ടാണ്‌ സരളിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്‌.

വിക്ഷേപണത്തിന്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി സാക്ഷ്യംവഹിച്ചു. കോര്‍ എലോണ്‍ വേരിയന്റായുളള ഒന്‍പതാം വിക്ഷേപണമാണിത്‌.
pslv 20 1

pslv-c20