ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം; നിര്‍മാണോദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി: പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. സ്റേഡിയത്തിന്റെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൌണ്‍സിലും നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പേട്ട സ്കൂളില്‍ ഒരു സ്പോര്‍ട് സിറ്റി ഒരുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്െടന്നും എംപി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാഖ് മുഖ്യ അതിഥിയായിരുന്നു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് നൌഷാദ് ഇല്ലിക്കല്‍, ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, വി.പി. മുഹമ്മദ് ഇസ്മായില്‍, ത്രിതല പഞ്ചായത്തംഗങ്ങളായ പൊന്നമ്മ ശശി, ജെസി ഷാജന്‍, അഡ്വ. പി.എ. ഷെമീര്‍, സുനില്‍ തേനംമാക്കല്‍, നെസീമ ഹാരിസ്, ബിജു ചക്കാല, ഷക്കീല ഷാജി, നിബു ഷൌക്കത്ത്, സിജ സക്കീര്‍, രാജു തേക്കുംതോട്ടം, സുരേന്ദ്രന്‍ കാലായില്‍, അംബിക ടീച്ചര്‍, റോസമ്മ തോമസ്, റോസമ്മ ആഗസ്തി, അപ്പച്ചന്‍ വെട്ടിത്താനം, ജോഷി അഞ്ചനാട്ട്, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സി.യു. അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു.

ഒന്നാം ഘട്ടമായി 12 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍ പവലിയനും രണ്ടു ലക്ഷം രൂപ ചെലവഴിച്ച് ഫ്ളഡ്ലൈറ്റ് സൌകര്യങ്ങളുമാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കാണികള്‍ക്കുള്ള ഇരിപ്പിടവും അനുബന്ധ സൌകര്യങ്ങളും ക്രമീകരിക്കും.