ഇന്‍ഫാം ദ്വിദിന സമ്മേളനത്തിന് തുടക്കം

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം സംസ്ഥാന ദ്വിദിന നേതൃസമ്മേളനത്തിന് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളിയില്‍ തുടക്കമാകും. പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ജോയിന്റ് സെക്രട്ടറി അഡ്വ. എബ്രാഹം മാത്യു, വൈസ് പ്രസിഡന്റ് ഡോ. ജോസഫ് തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി. സി. സെബാസ്റ്റിയന്‍ കാര്‍ഷികമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിഷയാവതരണവും ദേശീയ പ്രസിഡന്റ് പി. സി. സിറിയക്, ഫാ. ഷാജി പുന്നന്താനത്ത് എന്നിവര്‍ മുഖ്യപ്രഭാഷണവും നടത്തും.