ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൌകര്യം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

നിങ്ങളുടെ അക്കൌണ്ടുകള്‍ ഹാക്കു ചെയ്യാന്‍ കഴുകന്‍മാര്‍ കാത്തിരിക്കുന്നു

താഴെ പറയുന്ന രീതിയിലാണ് ഹാക്കര്‍മാര്‍ അക്കൌണ്ടുകളിലേക്ക് നുഴഞ്ഞു കയറുന്നത്.

1- ഫേസ്ബുക്കില്‍ നിന്നു ഹാക്കര്‍ നിങ്ങളുടെ പേരും ജന്‍മദിന തീയ്യതിയും ഫോണ്‍ നമ്പറും കണ്ടുപിടിക്കുന്നു

2- ഈ വിവരങ്ങള്‍ ഇന്‍കം ടാക്സ് സൈറ്റില്‍ അപ്‍ലോഡ് ചെയ്യാനാവും. ഇതു വഴി പാന്‍കാര്‍ഡും മൊബൈല്‍ നമ്പറുകളും കരസ്ഥമാക്കുന്നു.

3- ശേഷം ഡ്യുപിക്ലേറ്റ് പാന്‍കാര്‍ഡ് എടുക്കുന്നു

4- ഇതിനു ശേഷം മൊബൈല്‍ നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു.

5- ഡ്യൂപ്ളിക്കേറ്റ് പാന്‍കാര്‍ഡ് കാണിച്ച് പുതിയൊരു സിംകാര്‍ഡ് എടുക്കുന്നു.

6- ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴി ഇയാള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ അക്കൌണ്ടില്‍ പ്രവേശിക്കാനാകും.

7- ഫോര്‍ഗോട്ട് മൈ പാസ്‍വേര്‍ഡ് ഓപ്ഷന്‍ ഉപയോഗിക്കുന്നു

8- ഇതിലൂടെ മറ്റു ഓപ്ഷനുകളൊക്കെ എളുപ്പത്തില്‍ മറികടന്നു ഇന്‍റര്‍നെറ്റ് ബാങ്കിംഗ് പിന്‍ ലഭിക്കുന്നു.

നെറ്റ്ബാങ്കിംഗ് സൌകര്യം ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഫേസ്ബുക് പ്രൊഫൈലില്‍ നിന്ന് മൊബൈല്‍ നമ്പറും ജന്‍മദിന തീയ്യതിയും നീക്കി പ്രൊഫൈല്‍ എഡിറ്റ് ചെയ്താല്‍ ഈ ഭീഷണിക്ക് തടയിടാനാകും.