ഇരുപത്താറാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ സൗജന്യ തൈറോയ്ഡ്, ഹെര്‍ണിയ, പൈല്‍സ് രോഗനിര്‍ണയ ക്യാമ്പ്

കാഞ്ഞിരപ്പള്ളി: ഇരുപത്താറാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ നാളെ രാവിലെ 10 മുതല്‍ തൈറോയ്ഡ്, ഹെര്‍ണിയ, പൈല്‍സ് എന്നിവയ്ക്ക് സൗജന്യ രോഗനിര്‍ണയ ക്യാമ്പ് നടക്കും. ക്യാമ്പില്‍ വിദഗ്ധ സര്‍ജന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. തൈറോയ്ഡ് രോഗികള്‍ക്ക് സൗജന്യ ഇഎന്‍ടി സ്‌പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന ഹെര്‍ണിയ രോഗികള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയയും പൈല്‍സ് രോഗികള്‍ക്ക് അത്യാധുനിക സ്റ്റേപ്പ്‌ളര്‍ സര്‍ജറിയും തൈറോയ്ഡ് രോഗികള്‍ക്ക് ശസ്ത്രക്രിയയും കുറഞ്ഞ നിരക്കില്‍ നടത്തുന്നതാണ്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ പേരുകള്‍ മുന്‍കൂട്ടി ആശുപത്രി എന്‍ക്വയറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം. ഫോണ്‍: 04828 202460, 201301.