ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു , ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് ആ കന്യാസ്ത്രീ പറഞ്ഞത് വിവാദമായി

Roxana Rodriguez.
റോം: ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു. പ്രസവിക്കുക മാത്രമല്ല കുഞ്ഞിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേരിന്റെ ചുവടുപിടിച്ച് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തിരിക്കുകയാണ് ഈ മുപ്പത്തിമൂന്നുകാരി. BBC news ഈ വാർത്ത‍ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു .

sr . Roxana Rodriguez എന്നാണ് ഈ വിവാദ കന്യാസ്ത്രീ യുടെ പേര് . അവരുടെ ഫോട്ടോ മുകളിൽ കാണാം . ” ഇതു ദൈവത്തിന്റെ സമ്മാനം ആണ് ” കുഞ്ഞിനെ മാറോടു ചേർത്ത് വിവാദ കന്യാസ്ത്രീ പറഞ്ഞു .

വെള്ളിയാഴ്ച രാത്രിയാണ് അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വെനസ്വേല സ്വദേശിയായ കന്യാസ്ത്രീ ആസ്പത്രിയിലെത്തിയത്. വൈകാതെ ഒന്‍പത് പൗണ്ട് ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്.

പ്രസവം വലിയ വിവാദത്തിന് വഴിവച്ചെങ്കിലും കുട്ടിയെ സ്വന്തമായി വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനം. പ്രസവസമയത്ത് ആസ്പത്രിയില്‍ ഉണ്ടായിരുന്നവര്‍ അമ്മയ്ക്കും കുഞ്ഞിനുവേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ചുനല്‍കി.

റിയെറ്റിയിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണിവര്‍ . ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും പറയുന്നത്.

മഠത്തിൽലെ നിയമങ്ങൾ തെറ്റിച്ച ആ കന്യാസ്ത്രീയെ ഇനി മഠത്തിൽ തിരികെ പ്രവേശിക്കുവാൻ അനുവദിക്കില്ല എന്നാണ് മഠം അതികൃതർ പറയുന്നത് . എന്നാൽ ആശുപത്രിയിൽ കുഞ്ഞുമായി കഴിയുന്ന കന്യാസ്ത്രീയെ കാണുവാൻ ധാരാളം സന്ദർശകർ എത്തുന്നുണ്ട് . അവർ സമ്മാനങ്ങളും പണവും ധാരാളമായി നൽകുന്നുണ്ട് .