ഇലക്ഷന്‍: വീഡിയോ ഗ്രാഫര്‍മാര്‍ക്ക് വേതനം വൈകുന്നു

വിവിധ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച വീഡിയോ ഗ്രാഫര്‍മാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി.

ദിവസം 1200 രൂപ നിരക്കില്‍ ജില്ലയില്‍ 80 വീഡിയോഗ്രാഫര്‍മാരെയാണ് നിയോഗിച്ചത്.

അതേ സമയം ഇലക്ഷന്‍ നിരീക്ഷകര്‍ക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇവരില്‍ ഏതാനും പേരുടെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് വേതനം വൈകുന്നതെന്ന് ജില്ലാതല ഇലക്ഷന്‍ ഓഫീസില്‍ നിന്ന് വ്യക്തമാക്കി. അസിസ്റ്റന്റ് ഇലക്ഷന്‍ ഓഫീസര്‍ മുഖേനയാണ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ലഭിക്കേണ്ടത്. ഇതോടകം അറുപതു വീഡിയോഗ്രാഫര്‍മാരുടെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും ഇവര്‍ക്കുള്ള വേതനം അടുത്തയാഴ്ച നല്‍കുമെന്നും ഇലക്ഷന്‍ ഓഫീസ് വ്യക്തമാക്കി.