ഇളംങ്കാട്-വാഗമണ്‍ റോഡ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് എല്‍.ഡി.എഫ്.

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന ഇളംങ്കാട്-വാഗമണ്‍-തങ്ങള്‍പാറ റോഡ് പൂര്‍ത്തീകരിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. പി.സി.ജോസഫ്.

ഏന്തയാര്‍ ബദരിയ മുസ്ലിം ജുമാ അത്തിന്റെ മേല്‍നോട്ടത്തില്‍ വാഗമണ്‍ തങ്ങള്‍പാറയില്‍ നടന്ന ആണ്ടുനേര്‍ച്ചയ്ക്ക് ആശംസയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പൂഞ്ഞാറിന്റെ ആത്മീയകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിമേജ് ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്.

കൂട്ടിയ്ക്കല്‍ പഞ്ചായത്തിലെ സെന്റ് മേരീസ് ചര്‍ച്ച്, മിശിഹാ ആശ്രമം, അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ, എസ്.എച്ച്. കോണ്‍വെന്റ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

ഇടതുപക്ഷ നേതാക്കളായ അഡ്വ. പി.ഷാനവാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശുഭേഷ് സുധാകരന്‍, പി.കെ.സണ്ണി, പി.വി.വിനീത്, പഞ്ചായത്ത് മെമ്പര്‍ പി.ജി.മധു, ടി.എച്ച്.അബ്ദു, സി.എച്ച്.മൊയ്തീന്‍, ജോസ് കൊച്ചുപുര, ജോസ് കല്ലംമ്മാക്കല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.