ഇളങ്ങുളം ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി

ഇളങ്ങുളം∙ ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. 28 വരെ വിവിധ പരിപാടികളോടെ ഉൽസവം ആഘോഷിക്കും. ഉൽസവത്തോടനുബന്ധിച്ച് 28ന് ഗജരാജസംഗമം നടത്തും. 29ന് മരുതുകാവിൽ ഉൽസവം. ഇന്ന് രാവിലെ ഒൻപതിന് ഉൽസവബലി, 11ന് ഉൽസവബലിദർശനം, ഒന്നിന് പ്രസാദവിതരണം, രണ്ടിന് പകൽകഥകളി സന്താനഗോപാലം.

വൈകിട്ട് 6.45ന് അക്ഷരശ്ലോകസദസ്സ്, 9.45ന് നാടകം കോഴിക്കോട് ഹിറ്റ്‌സിന്റെ അറിവാളൻ. നാളെ രാവിലെ ഒൻപതിന് ഉൽസവബലി, 11ന് ഉൽസവബലി ദർശനം, ഒന്നിന് പ്രസാദവിതരണം. വൈകിട്ട് 6.45ന് നൃത്തസന്ധ്യ. ആറാട്ട് ദിവസമായ 28ന് ആനയൂട്ടും ഗജരാജ സംഗമവും നടക്കും. രാവിലെ 8.30ന് ഗാനാഞ്‌ജലി, 10.15ന് മഹാപ്രസാദമൂട്ട്, 12ന് വയലിൻ സോളോ രണ്ടിന് ഡ്രംസോളോ, 2.30ന് ഗജവീരന്മാർക്ക് കൂരാലിയിൽ സ്വീകരണം, 2.45ന് ആനയൂട്ട്, ഗജരാജസംഗമം. ഗുരുവായൂർ ദേവസ്വത്തിലെ ഗജവീരൻ ഉൾപ്പെടെ പതിനഞ്ചോളം ആനകൾ അണി നിരക്കും. 4.30ന് ഭജൻ, ആറാട്ട്, 5.30ന് എതിരേൽപ്പ്. രാത്രി 7.15ന് ആകാശവിസ്‌മയം, 7.30ന് ആറാട്ട് എഴുന്നള്ളത്ത്, കുടമാറ്റം.