ഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവവും ഗജരാജസംഗമവും

ഇളങ്ങുളം: ഇളങ്ങുളം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവം 23 മുതല്‍ 28 വരെ നടക്കും. 28നാണ് ഗജരാജസംഗമം.

29ന് മരുതുകാവില്‍ ഉത്സവം. 23ന് രാവിലെ 8.30ന് കൊടിക്കൂറ സമര്‍പ്പണം. 10ന് കളഭാഭിഷേകം. വൈകിട്ട് 6ന് തായമ്പക. 7.45ന് കൊടിയേറ്റ് തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. 8.45ന് തിരുവാതിര.

24ന് രാവിലെ ഒന്‍പതിന് ഉത്സവബലി, 11ന് ഉത്സവബലിദര്‍ശനം, 1ന് പ്രസാദവിതരണം, രണ്ടിന് പകല്‍കഥകളി സന്താനഗോപാലം. വൈകുന്നേരം 6.45ന് അക്ഷരശ്ലോകസദസ്, 9.45ന് നാടകം. 25ന് രാവിലെ ഒന്‍പതിന് ഉത്സവബലി, 11ന് ഉത്സവബലിദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദവിതരണം. വൈകുന്നേരം 6.45ന് നൃത്തസന്ധ്യ. 26ന് രാവിലെ 9ന് ഉത്സവബലി, 11ന് ഉത്സവബലിദര്‍ശനം, വൈകുന്നോരം 6.45ന് നാടകം. 7.45ന് തിരുവാതിര. 27ന് പള്ളിവേട്ട. രാവിലെ ഒന്‍പതിന് ശ്രീബലി, വൈകുന്നേരം നാലിന് കാഴ്ചശ്രീബലി. 6.45ന് ഭക്തിഗാനഭജനാമൃതം.10.30ന് നൃത്തനാടകം. പള്ളിവേട്ട എഴുന്നള്ളത്ത്.

28ന് ആറാട്ടിന് രാവിലെ 8.30ന് ഗാനാഞ്ജലി, 10.15ന് മഹാപ്രസാദമൂട്ട്, 12ന് വയലിന്‍ സോളോ രണ്ടിന് ഡ്രംസോളോ, 2.30ന് ഗജവീരന്മാര്‍ക്ക് കൂരാലിയില്‍ സ്വീകരണം, 2.45ന് ആനയൂട്ട്, ഗജരാജസംഗമം. ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജവീരന്‍ ഉള്‍പ്പെടെ പതിനഞ്ചോളം ആനകള്‍ അണി നിരക്കും. 4.30ന് ഭജന്‍ വൃന്ദാവനമുരളീരവം, ആറാട്ട്, 5.30ന് എതിരേല്‍പ്പ്. പഞ്ചവാദ്യം. രാത്രി 7.15ന് ആകാശവിസ്മയം, 7.30ന് ആറാട്ട് എഴുന്നള്ളത്ത് കുടമാറ്റം. 29ന് മരുതുകാവില്‍ ഉത്സവം. വൈകുന്നേരം ആറിന് പുഷ്പാഭിഷേകം, എട്ടിന് പ്രഭാഷണം -അഡ്വ. എസ്. ജയസൂര്യന്‍.രാത്രി ഒന്‍പതിന് കുംഭകുടനൃത്തം, താലപ്പൊലി, കളമെഴുത്തും പാട്ടും. രാത്രി 9.30ന് ഗാനമേള.