ഇളങ്ങുളത്ത് ആലങ്ങാട്ടുകാരുടെ പാനകപൂജ ഇന്ന്‌

ഇളങ്ങുളം: എരുമേലിയില്‍ പേട്ടതുള്ളി ശബരിമലയ്ക്ക് പോകാനെത്തുന്ന ആലങ്ങാട്ട് സംഘത്തിന്റെ പാനകപൂജ വ്യാഴാഴ്ച ഇളങ്ങുളം ധര്‍മ്മശാസ്താ േക്ഷത്രത്തില്‍ നടക്കും. 60 വര്‍ഷം മുന്പ് മുടങ്ങിപ്പോയ ആചാരം പുനരാരംഭിക്കുകയാണ് ഇതിലൂടെ.

ആലങ്ങാട്ട് സംഘത്തിന് വൈകീട്ട് 6ന്‌ േക്ഷത്രത്തില്‍ വരവേല്‍പ്പ് നല്‍കും.

ദീപാരാധനയ്ക്കുശേഷം ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍ എന്നീ മൂര്‍ത്തികളുടെ പീഠം പ്രതിഷ്ഠിച്ച് പാനകപൂജ നിര്‍വഹിക്കും. പ്രസാദമൂട്ടുമുണ്ട്. ബുധനാഴ്ച വൈകീട്ട് ആലങ്ങാട്ട് സംഘം രാമപുരം ശ്രീരാമസ്വാമി േക്ഷത്രത്തില്‍ വിളക്കും അന്നദാനവും നടത്തി.