ഇളങ്ങുളത്ത് കഥകളി ക്ലബ്പ്‌ – എല്ലാ മാസവും കഥകളി സംഘടിപ്പിക്കും

പൊന്‍കുന്നം: സാധാരണക്കാരായ കഥകളിയാസ്വാദകരുടെ ആസ്വാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഥകളിക്ക് പ്രചാരമേകുന്നതിനുമായി ഇളങ്ങുളം കേന്ദ്രീകരിച്ച് രംഗശ്രീ കഥകളി കഌബ്ബ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പകല്‍കഥകളി, സോദാഹരണ പ്രഭാഷണം, ആസ്വാദനക്കളരികള്‍, കലാകാരന്മാരെ േപ്രാത്സാഹിപ്പിക്കല്‍, തെക്ക്, വടക്ക് ചിട്ടകള്‍ക്ക്‌ േപ്രാത്സാഹനം നല്‍കല്‍ എന്നിവയൊക്കെയാണ് ലക്ഷ്യമിടുന്നത്. കഌബ്ബിന്റെ നേതൃത്വത്തില്‍ പ്രതിമാസ കഥകളിയും നടക്കും.

മെയ് 1ന് രണ്ടുമണിക്ക് ഇളങ്ങുളം ശാസ്താ ദേവസ്വം എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. ചലച്ചിത്രനടന്‍ ബാബു നന്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. കഌബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കഥകളിനടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി ‘ദക്ഷയാഗം’ നടക്കും.

പത്രസമ്മേളനത്തില്‍ മീനടം ഉണ്ണിക്കൃഷ്ണന്‍, െപ്രാഫ. എം.കെ.രാധാകൃഷ്ണന്‍, വി.രാജീവ്, പി.ജി.രാധാകൃഷ്ണന്‍, വി.കെ.ഉണ്ണിക്കൃഷ്ണന്‍നായര്‍, പി.എ.ശിവശങ്കരപ്പിള്ള, കെ.വി.നാരായണന്‍ നന്പൂതിരി, സജി മാറാട്ടില്‍ എന്നിവര്‍ പങ്കെടുത്തു