ഇ​ഞ്ചി​വി​ല ഉ​യ​ര​ത്തി​ൽ

പ്ര​​ള​​യ​​വും വ​​ര​​ൾ​​ച്ച​​യും ഇ​​ഞ്ചി​​ക്കു നേ​​ട്ട​​മാ​​യി. കി​​ലോ​​യ്ക്ക് 200-250 രൂ​​പ നി​​ര​​ക്കി​​ലേ​​ക്കു വി​​ല ക​​യ​​റി പ​​ച്ച ഇ​​ഞ്ചി വി​​ല​​യി​​ൽ റി​​ക്കാ​​ർ​​ഡി​​ട്ടു. ഓ​​ണം വ​​രെ വി​​ല ഇ​​ത്ത​​ര​​ത്തി​​ൽ തു​​ട​​രു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഉ​​ത്പാ​​ദ​​നം മെ​​ച്ച​​പ്പെ​​ട്ട കാ​​ല​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ഭീ​​മ​​മാ​​യി വി​​ല​​യി​​ടി​​വും ന​​ഷ്ട​​വും നേ​​രി​​ടേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ വ​​യ​​നാ​​ട്ടി​​ലും കോ​​ഴി​​ക്കോ​​ട്ടും ഇ​​ടു​​ക്കി​​യി​​ലും മാ​​ത്ര​​മ​​ല്ല വ​​ൻ​​തോ​​തി​​ൽ കൃ​​ഷി ന​​ട​​ക്കു​​ന്ന ക​​ർ​​ണാ​​ട​​ക​​ത്തി​​ലും ഇ​​ഞ്ചി​​ക്കു ചീ​​യ​​ൽ ബാ​​ധി​​ച്ച​​തോ​​ടെ ഉ​​ത്പ​​ന്ന​​ത്തി​​നു ക്ഷാ​​മം നേ​​രി​​ടു​​ന്നു.

ര​​ണ്ടു വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ഉ​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം വ​​ള​​രെ​​യ​​ധി​​കം കു​​റ​​ഞ്ഞ​​താ​​ണു വി​​ല​​വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്.