ഇ​ന്ധ​ന​വി​ല​യി​ലെ പ​ക​ല്‍​കൊ​ള്ള: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു


കാ​ഞ്ഞി​ര​പ്പ​ള്ളി: തു​ട​ര്‍​ച്ച​യാ​യി ഒ​ന്പ​താം ദി​വ​സ​വും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്പ​ത് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് അ​ഞ്ചു രൂ​പ ഒ​രു പൈ​സ​യും ഡീ​സ​ലി​ന് നാ​ലു രൂ​പ 95 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പോ​ക്ക​റ്റ​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് പെ​ട്രോ​ള്‍ ക​മ്പ​നി​ക​ളും ഇ​തി​ന് പി​ന്തു​ണ ന​ല്കു​ന്ന മോ​ദി സ​ര്‍​ക്കാ​രും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍​വി​ല ഏ​റ്റ​വും താ​ണ​നി​ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ നേ​ട്ടം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​തെ ക​വ​ര്‍​ന്നെ​ടു​ത്ത കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ച് കോ​ടി​ക​ള്‍ ഖ​ജ​നാ​വി​ലേ​ക്കും സ്വ​കാ​ര്യ കു​ത്ത​ക​ക​ളു​ടെ കീ​ശ​യി​ലേ​ക്കും ഒ​ഴു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 
വി​ല​വ​ർ​ധ​ന​വ് ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, ഗ്ലോ​ബ​ല്‍ സ​മി​തി​യം​ഗം ജെ​യിം​സ് പെ​രു​മാ​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.