ഇ​ന്നു നാ​ളെ​യും ക​ന​ത്ത​മ​ഴ

കോ​​ട്ട​​യം: ഇ​​ന്നും നാ​​ളെ​​യും ക​​ന​​ത്ത മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യെ​​ന്ന് കാ​​ലാ​​വ​​സ്ഥാ മു​​ന്ന​​റി​​യി​​പ്പ്. അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​ർ രാ​​പ​​ക​​ൽ മ​​ഴ​​യ്ക്കൊ​​പ്പം കാ​​റ്റി​​നു സാ​​ധ്യ​​ത​​യു​​ണ്ട്. ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നും മ​​ണ്ണി​​ടി​​ച്ചി​​ലി​​നും സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്ന് റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. മ​​ണി​​മ​​ല, പ​​ന്പ, മീ​​ന​​ച്ചി​​ൽ, അ​​ഴു​​ത ന​​ദി​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലും ക​​ന​​ത്ത മ​​ഴ​​യു​​ണ്ടാ​​കും. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ വ​​ണ്ടി​​പ്പെ​​രി​​യാ​​ർ, പീ​​രു​​മേ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ റോ​​ഡി​​ൽ വെ​​ള്ളം​​ക​​യ​​റാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ രാ​​ത്രി​​യാ​​ത്ര​​യി​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണം.

മ​​ഴ​​ക്കെ​​ടു​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ഏ​​ത് ആ​​വ​​ശ്യ​​ഘ​​ട്ട​​ത്തി​​ലും ജി​​ല്ലാ ആ​​സ്ഥാ​​ന​​ത്തും താ​​ലൂ​​ക്കു​​ക​​ളി​​ലു​​മു​​ള​​ള ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ളി​​ൽ വി​​ളി​​ച്ച് വി​​വ​​രം ന​​ൽ​​കാം. കോ​​ട്ട​​യം താ​​ലൂ​​ക്ക് (0481 2568007), മീ​​ന​​ച്ചി​​ൽ (0482 2212325), വൈ​​ക്കം (04829 231331) കാ​​ഞ്ഞി​​ര​​പ്പ​​ള്ളി (0482 8202331) ച​​ങ്ങ​​നാ​​ശ്ശേ​​രി (0481 2420037) എ​​ന്നീ ന​​ന്പ​​രു​​ക​​ളി​​ലും ക​​ള​​ക്ട്രേ​​റ്റ് ക​​ണ്‍​ട്രോ​​ൾ റൂം (0481 2304800, 9446562236) ​​ടോ​​ൾ​​ഫ്രീ ന​​ന്പ​​ർ 1077 ലും ​​വി​​വ​​രം ന​​ൽ​​കാം.