ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

മു​ണ്ട​ക്ക​യം: അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ 11വ​രെ സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടീം ​അം​ഗ​വു​മാ​യ ടോം ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​ചെ​റി​യാ​ൻ താ​ഴ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

11ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പി.​സി ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ൽ, കെ.​ബി. സ​ജി​മോ​ൻ, പി.​എ​സ് ദീ​പ​ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.