ഇ​റ​ച്ചി​ക്കോ​ഴി വി​ല ഇ​ടി​യു​ന്നു

കാഞ്ഞിരപ്പള്ളി : ആ​​വ​​ശ്യ​​ക്കാ​​ർ കു​​റ​​ഞ്ഞ​​തും വ​​ൻ​​തോ​​തി​​ൽ കോ​​ഴി​​ക​​ൾ ഫാ​​മു​​ക​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തും കോ​​ഴി വി​​ല ഇ​​ടി​​ച്ചു. കി​​ലോ​​യ്ക്ക് 84 രൂ​​പ വ​​രെ നി​​ര​​ക്ക് താ​​ഴ്ന്നു.
കേ​​ര​​ള​​ത്തി​​ൽ പൂ​​ട്ടി​​ക്കി​​ട​​ന്ന നി​​ര​​വ​​ധി ഫാ​​മു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​തി​​നാ​​ൽ കോ​​ഴി​​യു​​ടെ ല​​ഭ്യ​​ത കൂ​​ടി. ത​​മി​​ഴ്നാ​​ട്ടി​​ൽ കൊ​​ടും​​വ​​ര​​ൾ​​ച്ച​​യി​​ൽ ചെ​​ല​​വ് കു​​റ​​വാ​​ണ്. കോ​​ഴി​​ക​​ളെ വ​​ള​​ർ​​ത്തു​​വാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ൽ.

കോ​​ഴി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് ആ​​വ​​ശ്യ​​മാ​​യ ജ​​ലം ല​​ഭ്യ​​മ​​ല്ലാ​​താ​​യ​​തോ​​ടെ മി​​ക്ക​​വ​​രും കോ​​ഴി​​ക​​ളെ വി​​ല​​കു​​റ​​ച്ച് വി​​ൽ​​ക്കു​​ക​​യാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ൾ ത​​മ്മി​​ലു​​ള്ള ശീ​​ത​​സ​​മ​​ര​​വും വി​​ല​​ക്കു​​റ​​വി​​ന് ഇ​​ട​​യാ​​ക്കി. ചെ​​റു​​കി​​ട ഫാ​​മു​​ക​​ൾ പൂ​​ട്ടി​​ക്കു​​വാ​​ൻ വ​​ൻ​​ഫാ​​മു​​ട​​മ​​ക​​ൾ വി​​ല കു​​റ​​ച്ച് കോ​​ഴി​​ക​​ളെ വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഇ​​തോ​​ടെ ന​​ഷ്ടം സം​​ഭ​​വി​​ച്ച ത​​മി​​ഴ്നാ​​ട്ടി​​ലെ ചെ​​റു​​കി​​ട ഫാ​​മു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പൂ​​ട്ടു​​ന്ന​​ത് സ്ഥി​​രം സം​​ഭ​​വ​​മാ​​ണ്.

ക​​ർ​​ക്കി​​ട​​കം ആ​​രം​​ഭി​​ച്ചതോ​​ടെ കേ​​ര​​ള​​ത്തി​​ലെ വി​​ൽ​​പ്പ​​ന​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​കും. വി​​വാ​​ഹം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ ഇ​​നി​​യു​​ള്ള 30 ദി​​വ​​സം ന​​ട​​ക്കാ​​റി​​ല്ലാ​​ത്ത​​ത് മു​​ന്നി​​ൽ ക​​ണ്ടു ഫാ​​മു​​ട​​മ​​ക​​ൾ കോ​​ഴി​​ക​​ളെ വി​​റ്റ​​ഴി​​ച്ച​​തും വി​​ല​​യി​​ടി​​വി​​ന് ഇ​​ട​​യാ​​ക്കി. വി​​ൽ​​പ്പ​​ന പ്രാ​​യ​​മാ​​യ കോ​​ഴി​​ക​​ളെ വി​​റ്റ​​ഴി​​ക്കാ​​തെ ഫാ​​മു​​ക​​ളി​​ൽ നി​​ർ​​ത്തു​​ന്ന​​ത് ചെ​​ല​​വ് വ​​ർ​​ധി​​ക്കു​​വാ​​ൻ ഇ​​ട​​യാ​​ക്കും.
പ്രാ​​യ​​മാ​​യ 1000 കോ​​ഴി​​ക​​ളെ ഒ​​രു​​ദി​​വ​​സം വ​​ള​​ർ​​ത്തു​​ന്ന​​തി​​ന് 6000 രൂ​​പ​​യു​​ടെ തീ​​റ്റ ആ​​വ​​ശ്യ​​മാ​​ണ്. തൂ​​ക്കം വ​​യ്ക്കു​​ന്ന കോ​​ഴി​​ക​​ളെ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് വി​​റ്റ​​ഴി​​ക്കു​​ന്ന​​താ​​ണ് ഉ​​ട​​മ​​ക​​ൾ​​ക്കു നേ​​ട്ടം. ചെ​​റി​​യ ന​​ഷ്ടം സ​​ഹി​​ച്ചും ഇ​​ത്ത​​ര​​ത്തി​​ൽ കോ​​ഴി​​ക​​ളെ വി​​റ്റ​​ഴി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. കൂ​​ട്ട​​ത്തോ​​ടെ കോ​​ഴി​​ക​​ൾ മാ​​ർ​​ക്ക​​റ്റി​​ൽ എ​​ത്തു​​ന്ന​​ത് വി​​ല ഇ​​ടി​​വി​​ന് ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ഫാ​​മു​​ട​​മ​​ക​​ൾ പ​​റ​​യു​​ന്നു.
ട്രോ​​ളിം​​ഗ് നി​​രോ​​ധ​​ന സ​​മ​​യ​​ത്ത് വ​​ൻ​​തോ​​തി​​ൽ വി​​ൽ​​പ്പ​​ന ന​​ട​​ക്കു​​മെ​​ന്ന് ക​​രു​​തി ഒ​​രേ​​സ​​മ​​യ​​ത്ത് വ​​ൻ​​തോ​​തി​​ൻ കോ​​ഴി​​ക​​ളെ കേ​​ര​​ള​​ത്തി​​ലെ​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും ഫാ​​മു​​ക​​ളി​​ൽ വ​​ള​​ർ​​ത്തി​​യ​​തും വി​​ല​​ക്കു​​റ​​വി​​ന് ഇ​​ട​​യാ​​ക്കി. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല വീ​​ണ്ടും താ​​ഴു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ചി​​ങ്ങം പി​​റ​​ക്കു​​ന്ന​​തോ​​ടെ മാ​​ത്ര​​മേ കോ​​ഴി​​വി​​ല​​യി​​ൽ വ​​ർ​​ധ​​ന​​വു​​ണ്ടാ​​കു​​ക​​യു​​ള്ളൂ​​വെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.
അ​​തേ​​സ​​മ​​യം ഏ​​റെ ഫാ​​മു​​ക​​ളും പു​​തി​​യ ബാ​​ച്ച് കു​​ഞ്ഞു​​ങ്ങ​​ളെ ഇ​​റ​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. മ​​ഴ​​ക്കു​​റ​​വ് പ​​ഴം, പ​​ച്ച​​ക്ക​​റി വി​​പ​​ണി​​യി​​ൽ വി​​ല ക​​യ​​റാ​​ൻ കാ​​ര​​ണ​​മാ​​യി. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ച്ച​​ക്ക​​റി വി​​ല ഇ​​നി​​യും ഉ​​യ​​ർ​​ന്നേ​​ക്കും. മു​​ന്തി​​രി, പ​​ച്ച​​ക്ക​​റി തോ​​ട്ട​​ങ്ങ​​ൾ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഉ​​ണ​​ങ്ങി​​ത്തു​​ട​​ങ്ങി.