ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ​ന നി​ല​ച്ചു

കാഞ്ഞിരപ്പള്ളി : ഇ​റ​ച്ചി​ക്കോ​ഴി​ക്കു ക​ടു​ത്ത ക്ഷാ​മം. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 87 രൂ​പ നി​ര​ക്കി​ൽ കോ​ഴി​യെ വി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഫാം ​ന​ട​ത്തി​പ്പു​കാ​ർ.കേ​ര​ള​ത്തി​ലെ ഫാ​മു​ക​ളി​ൽ വ​ള​ർ​ച്ച​യെ​ത്തി​യ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ കി​ലോ​യ്ക്ക് 140 രൂ​പ വി​ല​യു​ള്ള അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി വി​ടു​ക​യാ​ണ്. ഇ​ന്ന​ലെ​യും കോ​ഴി​ക്ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.

ഹോ​ട്ട​ലു​ക​ളും കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ഇ​റ​ച്ചി​ക്കോ​ഴി​യെ കി​ട്ടാ​നി​ല്ലാ​തെ വ​ല​യു​ന്ന​ത്. വി​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​ത്തെ​ത്തു​ട​ർ​ന്ന് പ​ല ഫാ​മു​ക​ളും പു​തി​യ ബാ​ച്ച് കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​മാ​സ​ങ്ങ​ളി​ലും ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് വി​ല കൂ​ടാ​നാ​ണ് സാ​ധ്യ​ത. 40 ദി​വ​സം മു​ൻ​പ് 50 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ൽ​ക്കാ​ൻ പാ​ക​ത്തി​ൽ വ​ള​ർ​ത്തി​യ​ശേ​ഷം 87 രൂ​പ നി​ര​ക്കി​ൽ വി​റ്റാ​ൽ ഭാ​രി​ച്ച ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്.